- March 20, 2023
- Updated 10:56 am
ഖത്തറില്‍ കാര്‍ഷിക രംഗത്ത് 300 ശതമാനം വളര്‍ച്ച
- February 6, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര : –
ദോഹ. ഖത്തറില്‍ കാര്‍ഷിക രംഗത്ത് 300 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. മഹാസീല്‍ ഫോര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സര്‍വീസസ് കമ്പനി 2021 ജനുവരിയില്‍ 35 ലക്ഷം കിലോ പ്രാദേശികമായി വളര്‍ത്തിയ പച്ചക്കറികളാണ് വിപണനം ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയാണിത്.
ഹസാദ് ഫുഡ് സബ്‌സിഡിയറിയായ മഹാസീല്‍ നിലവില്‍ 30 വ്യത്യസ്ത പച്ചക്കറികള്‍ പ്രാദേശിക വിപണിയില്‍ വിപണനം ചെയ്യുന്നുണ്ട്. രാജ്യമെമ്പാടുമുള്ള 95 ഹൈപ്പര്‍ മാര്‍ക്കറ്റ് ഔട്ട്ലെറ്റുകള്‍ വഴിയും മൊത്ത വിതരണ ശൃംഖലകളിലൂടെയുമാണ് കാര്യമായും വിപണനം നടക്കുന്നത്. മാര്‍ക്കറ്റിംഗ്, കാര്‍ഷിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി 350 പ്രാദേശിക ഫാമുകള്‍ നിലവില്‍ മഹാസീലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രാദേശിക കര്‍ഷകരെ പ്രചോദിപ്പിക്കുന്നതിനായി മഹാസീല്‍ നല്‍കുന്ന സേവനങ്ങള്‍, അളവ് വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും സഹായകമാകുന്നുവെനനാണ് കാര്‍ഷിക രംഗത്തെ വളര്‍ച്ച സൂചിപ്പിക്കുന്നത്.
ഖത്തര്‍ ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന പദ്ധതികളെ പിന്തുണയ്ക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഹസാദിന്റെ നിക്ഷേപ തന്ത്രത്തിന് അനുസൃതമായാണ് മഹാസീല്‍ പ്രാദേശിക ഉല്‍പാദകരേയും ഫാമുകളേയും പ്രോല്‍സാഹിപ്പിക്കുന്നത്.
കമ്പനി നല്‍കുന്ന സേവനങ്ങളും വിവരങ്ങളും എളുപ്പത്തില്‍ ആക്‌സസ് ചെയ്യുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്കായി ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും മഹാസീല്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നിരവധി ചെറുകിട ഫാമുകളും രംഗത്ത് വന്നതോടെ ഖത്തറില്‍ പുതിയൊരു കാര്‍ഷിക സംസ്‌കാരം തന്നെ വളര്‍ന്നുവരുന്നുണ്ട് . സ്വന്തമായി വിളയിച്ചെടുക്കുന്ന പച്ചക്കറികളുമായി ധാരാളമം കുടുംബങ്ങളാണ് ഖത്തറില്‍ ഹരിത വിപ്‌ളവം സൃഷ്ടിക്കുന്നത്.
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,204
- CREATIVES7
- GENERAL457
- IM SPECIAL200
- LATEST NEWS3,679
- News728
- VIDEO NEWS6