
Archived Articles
നെതര്‍ലാന്‍ഡ്സ് ഹ്യൂമണ്‍ റൈറ്റ്‌സ് അംബാസിഡര്‍ മുവാസ്വലാത്ത് ആസ്ഥാനം സന്ദര്‍ശിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. നെതര്‍ലാന്‍ഡ്സ് ഹ്യൂമണ്‍ റൈറ്റ്‌സ് അംബാസിഡര്‍ ഡോ. ബഹിയ തഹ്സിബ് ലൈ ഖത്തര്‍ പര്യടനത്തിന്റെ ഭാഗമായി ഇന്നലെ മുവാസ്വലാത്ത് ആസ്ഥാനം സന്ദര്‍ശിച്ചു .
കമ്പനിയുടെ സി-സ്യൂട്ടുമായും പുതുതായി സ്ഥാപിതമായ ഡ്രൈവര്‍ കമ്മിറ്റിയുമായും കൂടിക്കാഴ്ച നടത്തിയ അവര്‍ തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ഉത്തരവാദിത്തമുള്ള ബിസിനസ്സ് പെരുമാറ്റം, സുസ്ഥിരത എന്നീ വിഷയങ്ങളില്‍ സഹകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി.
57 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 10,000 ജീവനക്കാരുള്ള കമ്പനിയാണ് മുവാസ്വലാത്ത്. വരാനിരിക്കുന്ന സ്പോര്‍ട്സ് മെഗാ ഇവന്റുകള്‍ക്കായി 6,500 പേരെ കൂടി നിയമിക്കുവാനുള്ള തയ്യാറെടുപ്പിലാണ് .