2022 ലോക കപ്പ് ലോഗോ അനധികൃതമായി ഉപയോഗിച്ചതിന് 5 പേര്‍ അറസ്റ്റില്‍
ഫിഫയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഔദ്യോഗിക ലോഗോ പതിച്ച വസ്ത്രങ്ങള്‍ വിറ്റതിന് അഞ്ച് പേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സാമ്പത്തിക സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്ന വകുപ്പ് അറസ്റ്റ് ചെയ്തു.ടീ ഷര്‍ട്ടുകളും തൊപ്പികളും ഉള്‍പ്പെടെയുള്ള വസ്ത്രങ്ങളുടെ വിവിധ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ ആണ് ഈ കാര്യം അറിയിച്ചത് വിശദമായ പരിശോധന്ക്കും അന്വേഷണത്തിനും ശേഷം ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ അടങ്ങിയ നിരവധി വസ്ത്രങ്ങള്‍ പിടിച്ചെടുത്തുവെന്നും മന്ത്രാലയം അറിയിച്ചു. തെളിവുകള്‍ സഹിതം ഹാജരാക്കിയപ്പോള്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. നിയമ ലംഘകരെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രോസിക്യൂഷനു കൈമാറി. മുന്‍കൂര്‍ രേഖാമൂലമുള്ള സമ്മതം വാങ്ങാതെ, 2022 ലെ ഫിഫ ലോകകപ്പ് ഖത്തറുമായി ബന്ധപ്പെട്ട ബൗധിക സ്വത്തവകാശത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഫുട്‌ബോള്‍ അസോസിയേഷന്‍ (ഫിഫ) നിരവധി ബോധവല്‍ക്കരണ സന്ദേശങ്ങള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.