Breaking News
ജൂലൈ 1 ന് വകറ റോഡില്‍ എട്ട് മണിക്കൂര്‍ ഗതാഗത നിയന്ത്രണം
അമാനുല്ല വടക്കാങ്ങര
ദോഹ: അല്‍ വക്ര മെയിന്‍ റോഡ് പദ്ധതിയുടെ ഭാഗമായി ഗാന്‍ട്രികള്‍ സ്ഥാപിക്കുന്നതിന് ജൂലൈ 1 ന് വകറ റോഡില്‍ എട്ട് മണിക്കൂര്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാല്‍ അറിയിച്ചു. ജൂലൈ 1 വെള്ളിയാഴ്ച, പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെയായിരിക്കും നിയന്ത്രണം. ഈ സമയത്ത് അല്‍ വക്ര ടണലും അല്‍ വക്ര ഇന്റര്‍സെക്ഷനും ഉള്‍പ്പെടെ അല്‍ വക്രയിലേക്കുള്ള റോഡ് അടയ്ക്കും. പകരം അല്‍ വക്ര ന്യൂ റോഡിലേക്ക് ഗതാഗതം തിരിച്ചുവിടും.
ദോഹയില്‍ നിന്ന് അല്‍ വക്രയിലേക്ക് വരുന്ന റോഡ് ഉപയോക്താക്കള്‍ ബര്‍വ വില്ലേജിലേക്കുള്ള വഴിയില്‍ വലത്തേക്ക് തിരിഞ്ഞ് അല്‍ വക്ര ന്യൂ റോഡിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് പോകണമെന്നും ട്രാഫിക് മന്ത്രാലയം സ്ഥാപിക്കുന്ന വഴിസൂചകങ്ങള്‍ പിന്തുടരണമെന്നും അഷ്ഗാല്‍ സമൂഹ മാധ്യമ അക്കൗണ്ട് വഴി അറിയിച്ചു.