
Uncategorized
ആല്‍ക്കഹോള്‍ രഹിത ആഡംബര ബീച്ച് റിസോര്‍ട്ട് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ആഡംബരമായ ‘അറേബ്യന്‍ പാലസില്‍, ബ്രസീല്‍ വെസ്റ്റിന് ഹോട്ടലില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോക കപ്പ് ഖത്തറില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളിലെ ഓരോ ടീമിന്റെയും ഹോട്ടലുകളും പരിശീലന കേന്ദ്രങ്ങളും ഫിഫ വെളിപ്പെടുത്തി. ആല്‍ക്കഹോള്‍ രഹിത ആഡംബര ബീച്ച് റിസോര്‍ട്ട് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ആഡംബരമായ ‘അറേബ്യന്‍ പാലസില്‍, ബ്രസീല്‍ വെസ്റ്റിന് ഹോട്ടലില്‍, ആതിഥേയരായ ഖത്തര്‍ അസീസിയ ബൊട്ടീക് ഹോട്ടലില്‍. 24 ടീമുകളും നഗരത്തിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് ബേസ് തെരഞ്ഞെടുത്തത്.
ഇംഗ്ലണ്ട് അടക്കം എട്ട് രാജ്യങ്ങള്‍ നഗരത്തിന് പുറത്ത് ബേസ് തിരഞ്ഞെടുത്തവരാണ് .
സുഖ് അല്‍ വകറ ഹോട്ടലിലാണ് ഇംഗ്ലണ്ട് ടീം താമസിക്കുക.
ഓരോ ടീമിന്റേയും താമസ സ്ഥലം, പരിശീലന കേന്ദ്രം എന്നിവ താഴെ പറയും പ്രകാരമാണ്