Archived Articles

ഒ ഐ സി സി ഇന്‍കാസ് പാലക്കാട് ജില്ല പ്രവര്‍ത്തക കണ്‍വന്‍ഷന്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഒ ഐ സി സി ഇന്‍കാസ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെമ്പര്‍ഷിപ് വിതരണത്തിന്റെ ഭാഗമായി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ വിപുലമായ പരിപാടികളോടെ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്നു.


സംഘടനാ തത്വങ്ങളേയും,മൂല്യങ്ങളെയും ഉയര്‍ത്തിപിടിക്കുന്നതിനോടൊപ്പം സഹജീവികളുടെ സാന്ത്വനത്തിന് ജാതിമതകക്ഷി ഭേദമന്യേ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഹെല്പ് ഡസ്‌ക് സംവിധാനത്തിന് തുടക്കം കുറിച്ചു. സംഘടന പ്രവാസികളുടെ ശബ്ദമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മുന്നേറ്റം കുറിക്കുന്നതിനും തീരുമാനിച്ചു.

ഖത്തര്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് പരിപാടി ഉത്ഘാടനം ചെയ്തു. മെമ്പര്‍ഷിപ് വിതരണം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നിഹാസ് കോടിയേരിയും ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിനും ചേര്‍ന്ന് മുതിര്‍ന്ന അംഗങ്ങളായ ബാവ അച്ചാരത്ത്, മാനുക്ക എന്നിവര്‍ക്ക് നല്‍കി തുടക്കം കുറിച്ചു.

പ്രവാസിയുടെ ജീവിതത്തില്‍ കരുതേണ്ട അടിസ്ഥാന സംവിധാനങ്ങള്‍ ചുണ്ടിക്കാണിച്ച വിപുലമായ പഠന ക്ലാസ്സിന് ഒഐസിസി ഗ്ലോബല്‍ നേതാവ് ജോണ്‍ ഗില്‍ബര്‍ട്ട് നേതൃത്വം നല്‍കി. നോര്‍ക്ക രെജിസ്‌ട്രേഷന്‍, പ്രവാസി അനുകൂല്യങ്ങള്‍, പ്രവാസി ക്ഷേമ നിധി അംഗത്വം, പെന്‍ഷന്‍ അപേക്ഷയും അതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങളും ചുണ്ടിക്കാണിച്ചുകൊണ്ട് സംസാരിച്ച അബ്ദുല്‍ റഊഫ് കൊണ്ടോട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

സ്വന്തം കുടുംബത്തിന്റെ പരിരക്ഷ എന്നതിലുപരി നമ്മുടെ ഓരോ പ്രവാസിയെയും ഇത്തരം സംവിധാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യിക്കേണ്ട ഉത്തരവാദിത്വം വിശദമാക്കിയ യോഗത്തില്‍ പാലക്കാടിന്റെ ഒ.ഐ സി.സി ഇന്‍കാസ് കുടുംബങ്ങള്‍ അതൊരു ചലഞ്ചായി ഏറ്റെടുത്തു പ്രവര്‍ത്തനം ആരംഭിച്ചു. ഐ സി ബി എഫ് ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ചു വിശദമായി ക്ലാസ്സെടുത്ത പ്രമുഖ നേതാവ് ജൂട്ടസ്സ് പോള്‍ ഓരോ പ്രവര്‍ത്തകരുടെയും കുടുംബത്തിനായുള്ള കരുതലിനെ പറ്റി പ്രതിപാദിച്ചു.

പ്രവാസ ലോകത്ത് വന്നു ബുദ്ധിമുട്ടിലൂടെ നീങ്ങിയ ഒരു സഹോദരനെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റു നല്‍കി പാലക്കാട് ജില്ല ഖത്തര്‍ ഇന്‍കാസ് മാതൃകയായി. പ്രസ്തുത പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കളായ എ. തങ്കപ്പന്‍, ഷാഫി പറമ്പില്‍, വി.ടി. ബല്‍റാം, വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ഡോ.സരിന്‍, എന്നിവരുടെ സന്ദേശം ഓണ്‍ലൈനിലൂടെ നല്‍കിയത് പ്രവര്‍ത്തകര്‍ ആവേശമായി .
യോഗത്തില്‍ ആശംസ അറിയിച്ചുകൊണ്ട് , നിഹാസ് കൊടിയേരി, ജോര്‍ജ് അഗസ്റ്റ്യന്‍, നാസാര്‍ വടക്കേകാട് , ഷിയാസ് ബാബൂ ,വിനോദ് വേലിക്കാട്, അഭിലാഷ് ചളവറ, ഷാജി , ഷംസുദ്ധീന്‍, ലെത്തീഫ്, പ്രദീഷ് ,ഉണ്ണീന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ല പ്രസിഡന്റ് അഷ്റഫ് പി.എ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജേഷ് മഠത്തില്‍ സ്വഗതവും മുജീബ് അത്താണിക്കല്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!