Archived Articles

എം. ഇ. എസ്. അലൂംനി സംഘടിപ്പിച്ച ബി.കെ.മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രസംഗമത്സരം ശ്രദ്ധേയമായി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂളിലെ ദീര്‍ഘകാല പ്രിന്‍സിപ്പലും സ്‌കൂളിന്റെ വളര്‍ച്ചാവികാസസത്തിലെ വഴികാട്ടിയുമായിരുന്ന ബി.കെ. മുഹമ്മദ് കുഞ്ഞിയുടെ നാമഥേയത്തില്‍ എം. ഇ. എസ്. അലൂംനി സംഘടിപ്പിച്ച ബി.കെ.മുഹമ്മദ് കുഞ്ഞി അനുസ്മരണ പ്രസംഗമത്സരം പൂര്‍വ വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും മാനേജ്‌മെന്റ് പ്രതിനിധികളുടേയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗമല്‍സരത്തിന് ഡി.ടി.എം. മന്‍സൂര്‍ മൊയ്തീന്‍ നേതൃത്വം നല്‍കി.
ഓണ്‍ലൈന്‍ പഠനം എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മല്‍സരം നടന്നത്.

ജൂനിയര്‍ വിഭാഗത്തില്‍ ഐഷ ഫാത്തിമ ബഷീര്‍, മുഹമ്മദ് റബീ അബ്ദുല്‍ അസീസ്, ദൈന മറിയം റെനീഷ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ സൗപര്‍ണിക എസ്. രാജ്കുമാര്‍, അബ്ദുറഹിമാന്‍ ഹാസം , അന്‍ജലീന്‍ ജെയിംസ് എന്നിവരാണ് സീനിയര്‍ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കിയത്.

ചടങ്ങില്‍ എം. ഇ. എസ്. ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മറ്റി പ്രസിഡണ്ട് കെ. അബ്ദുല്‍ കരീം, വൈസ് പ്രസിഡണ്ട് എ.പി. ഖലീല്‍, മുന്‍ അധ്യാപകരായ നസ്‌റീന്‍ ഖാന്‍, സമദ് ഖാന്‍, സിറാജ് അഹ് മദ് എന്നിവര്‍ സംസാരിച്ചു.
എം. ഇ. എസ്. അലൂംനി പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഫാസില്‍ അബ്ദുല്‍ ഹമീദ് സ്വാഗതവും ജനറല്‍ സെക്രട്ടറി അക്ബര്‍ അലി ഖാന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!