ഫിഫ 2022 ലോകകപ്പിനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് ഫാന്‍ ബീച്ച് ഫെസ്റ്റൊരുക്കി യു വെഞ്ചേഴ്‌സ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പിനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് ഫാന്‍ ബീച്ച് ഫെസ്റ്റൊരുക്കി യു വെഞ്ചേഴ്‌സ്. ലുസൈലിലെ ഖത്തായിഫാന്‍ ഐലന്‍ഡ് നോര്‍ത്തിലുളള ഖത്തായിഫാന്‍ പ്രോജക്റ്റുകളുടെ പങ്കാളിത്തത്തോടെയാണ് ‘ഖെതായ്-ഫാന്‍ ബീച്ച് ഫെസ്റ്റ് ബൈ യൂണിറ്റ്-വൈ’ എന്ന പേരില്‍ ഒരു വിനോദ മേഖല സ്ഥാപിക്കുന്നത്.
ഫ്യൂഷന്‍ ഹോസ്പിറ്റാലിറ്റി ആന്റ് എക്‌സിബിഷനുകളുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടെ മദായിന്‍ അല്‍ ദോഹ ഗ്രൂപ്പുമായി സംയുക്തമായാണ് വിനോദ മേഖല പ്രവര്‍ത്തിക്കുക.
ലോകകപ്പ് സമയത്ത് അതിരാവിലെ മുതല്‍ രാത്രി വൈകും വരെ ഇത് പ്രവര്‍ത്തിക്കും, അതിഥികള്‍ക്ക് വിവിധ ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ഭക്ഷണ പാനീയങ്ങള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, തത്സമയ സംഗീത പ്രകടനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ലോകോത്തര സൗകര്യങ്ങള്‍ ആസ്വദിക്കാനാകും.
പ്രാദേശിക, അന്തര്‍ദേശീയ സംസ്‌കാരങ്ങള്‍ സംയോജിപ്പിച്ച് ഐതിഹാസികമായ അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിനോദ പരിപാടികള്‍ക്ക് പുറമേ , നേരിട്ടുള്ള ബീച്ച് ആക്‌സസും ലഭ്യമാക്കുന്ന ഖത്തറിലെ സവിശേഷമായ ഒരു വിനോദ മേഖലയായിരിക്കും ഫാന്‍ ബീച്ച് ഫെസ്റ്റിവല്‍.
വിനോദത്തില്‍ സംഗീതം ഒരു പ്രധാന പങ്ക് വഹിക്കും. ഖത്തറില്‍ താമസിക്കുന്ന സംഗീതജ്ഞര്‍ക്കും കലാകാരന്മാര്‍ക്കും ആതിഥേയത്വം വഹിക്കുന്നതോടൊപ്പം ലോകപ്രശസ്തരും വളര്‍ന്നുവരുന്നവരുമായ കലാകാരന്മാരുടെ സംഗീതകച്ചേരികളും പ്രത്യേക പ്രകടനങ്ങളും അരങ്ങേറും. ജീവിതത്തിന്റെ എല്ലാ തുറകളേയും സംസ്‌കാരങ്ങളേയും ഒരു പ്ലാറ്റ്‌ഫോമിലും ഒരു സ്ഥലത്തും ഒരുമിച്ച് അനുഭവിക്കാനും കൈമാറാനും കളിക്കാനും ആസ്വദിക്കാനും സാധിക്കുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫെസ്റ്റിവലിലേക്ക് കൊണ്ടുവരുന്നതിനുള്ള ഗതാഗത സേവനങ്ങളുമൊരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.