Uncategorized

ചേലക്കാട് ഉസ്താദ് അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ചേലക്കാട് മഹല്ല് മുസ്‌ലിം റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത ട്രഷററും പ്രമുഖ പണ്ഡിതനുമായിരുന്ന മര്‍ഹൂം ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ ഒന്നാം അണ്ടിനോട് അനുബന്ധിച്ച് അനുസ്മരണവും ദുആ മജ്ലിസും നടത്തി.

സല്‍വ റോഡിലെ ടേസ്റ്റി വേ റസ്റ്റോറന്റില്‍ നടത്തിയ പരിപാടി സയ്യിദ് ടി കെ മുസ്തഫ തങ്ങളുടെ അധ്യക്ഷതയില്‍ ഖത്തര്‍ കെഎംസിസി കോഴിക്കോട് ജില്ലാ സെക്രട്ടറി നവാസ് കോട്ടക്കല്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കോഴിക്കോട് ജില്ലാ മുശാവറ മെമ്പര്‍ മഹ്ബൂബ് അലി ആശ്അരി അനുസ്മരണ പ്രഭാഷണം നടത്തി.

ഹ്രസ്വ സന്ദര്‍ശനത്തിന് ദോഹയിലെത്തിയ നാദാപുരം പഞ്ചായത് ഒന്‍പതാം വാര്‍ഡ് മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി നന്തോത് മുഹമ്മദിന് ഖത്തര്‍ ചേലക്കാട് മഹല്ല് മുസ് ലിം റിലീഫ് കമ്മിറ്റിയുടെ ഉപഹാരം അബ്ദുള്ള നടുക്കണ്ടി നല്‍കി. സയ്യിദ് ടി പി ഹാഷിം തങ്ങള്‍ പ്രാര്‍ത്ഥന സദസ്സിന് നേതൃത്വം നല്‍കി. പി വി മുഹമ്മദ് മൗലവി, അജ്മല്‍ തെങ്ങലക്കണ്ടി, കെ.കെ ബഷീര്‍, ജാഫര്‍ തയ്യില്‍ , ഉബൈദ് കുമ്മന്‍കോട്, ഗഫൂര്‍ കാക്കുനി , ശംസുദ്ധീന്‍ വാണിമല്‍, മമ്മു കേട്ടുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. വി കെ മുഹമ്മദലി സ്വാഗതവും റാഫി കോമത് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!