അല്‍ മൊയിസ് അലി യുനെസ്കോ അംബാസഡര്‍
ദോഹ. പ്രമുഖ ഖത്തരീ ഫുട്ബോള്‍ കളിക്കാരനായ അല്‍ ദുഹൈലിന്റെ അല്‍ മൊയിസ് അലി യുനെസ്കോ അംബാസഡര്‍ ആയി തിരഞ്ഞെടുത്തു. മാനവികതയുടെ ആഗോള പൈതൃകമായി ഫുട്ബോളിനെ പിന്തുണയ്ക്കുന്നതിനാണ് ഖത്തര്‍ നിന്നുള്ള സംഘടനയുടെ ദേശീയ അംബാസഡറായി അല്‍മോസ് അലിയെ യുനെസ്കോ തിരഞ്ഞെടുത്തതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍, ഗള്‍ഫ്, ഏഷ്യ എന്നിവിടങ്ങളിലെ മികച്ച പ്രകടനവും ജനപ്രീതിയും പരിഗണിച്ചാണ് യുനെസ്കോ അല്‍ മൊയിസ് അലിയെ തെരഞ്ഞെടുത്തത്. 2019 എ.എഫ്.സി ഏഷ്യന്‍ കപ്പിലെ ടോപ് സ്കോറര്‍ ആയ അല്‍ മൊയിസ് അലി ചെറുപ്പക്കാരുടെ മികച്ച അഭിലാഷത്തെയും വിജയം നേടാനുള്ള ആഗ്രഹത്തെയും പ്രതിനിധീകരിക്കുന്നു.
അല്‍മോസ് അലിയെ യുനെസ്കോയുടെ അംബാസഡറായി നിയമിക്കുന്നതിനുള്ള ഒപ്പിടല്‍ ചടങ്ങ് ദോഹയില്‍ നടന്നു. സംഘടനയുടെ അംബാസഡര്‍മാരില്‍ ഒരാളായ ഫ്രഞ്ച് കോച്ച് ആഴ്സന്‍ വെംഗര്‍, ഫുട്ബോള്‍ മാനവികതയുടെ ലോക പൈതൃകം അംബാസഡര്‍ പദവിക്കുള്ള നിയുക്ത സ്ഥാനാര്‍ത്ഥി പ്രിന്‍സസ് റാണി വനസ്ക മോഡലി എന്നിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.
ഒന്‍പത് ഗോളുകളും ടൂര്‍ണമെന്റ് പ്ലെയര്‍ അവാര്‍ഡും നേടിയ അല്‍ മൊയിസ് അലി 2019 എ.എഫ്.സി ഏഷ്യന്‍ കപ്പില്‍ ഖത്തറിന്റെ വിജയത്തില്‍ പ്രധാന പങ്കാണ് വഹിച്ചത്.