Uncategorized

ടെക്‌നോളജി പ്രയോജനപ്പെടുത്തി കമ്മ്യൂണിറ്റി സേവനങ്ങള്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യന്‍ എംബസി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ടെക്‌നോളജി പ്രയോജനപ്പെടുത്തി കമ്മ്യൂണിറ്റി സേവനങ്ങള്‍ മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യന്‍ എംബസി . മൊബൈല്‍ ആപ്‌ളിക്കേഷനും കോള്‍ സെന്ററും വഴി ഖത്തറിലെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും എംബസി സേവനങ്ങള്‍ അനായാസമായയി ലഭ്യമാക്കുമെന്ന് ഇന്ത്യയന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ എഴുപത്തിരണ്ടാമത് റിപബ്‌ളിക് ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംബസിയുടെ അപെക്‌സ് ബോഡികളുടെ സഹകരണത്തോടെ എംബസി സേവനങ്ങള്‍ കൂടുതല്‍ ജനകീയമാക്കും. കെ്്‌നോളജിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇരുപത്തനാല് മണിക്കൂറും സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

കോവിഡ് കാലത്തെ ഇന്ത്യന്‍ സംഘനകളുടെ പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമായിരുന്നുവെന്നും ഈ കരുതലും കൂട്ടായ്മയും ഇന്ത്യന്‍ സമൂഹത്തിന് വലിയ അനുഗ്രഹമാണെന്നും അംബാസിഡര്‍ പറഞ്ഞു.

Related Articles

142 Comments

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!