ഖത്തര്‍ ടീമിന് പിന്തുണയര്‍പിച്ച് ഖത്തര്‍ മഞ്ഞപ്പട
റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന് വിസിലുയരാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ ലോകകപ്പില്‍ കന്നിയങ്കത്തിനിറങ്ങുന്ന ഖത്തര്‍ ദേശിയ ഫുട്‌ബോള്‍ ടീമിന് പിന്തുണയര്‍പിച്ചു ഖത്തറിലെ കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സ് ഗ്രൂപ്പായ ഖത്തര്‍ മഞ്ഞപ്പടയുടെ സംഗമം.
ഖത്തര്‍ മഞ്ഞപ്പടക്കു ഖത്തറെന്ന രാജ്യം നല്‍കുന്ന അംഗീകാരത്തിനും പരിഗണനക്കും തിരിച്ചു നല്‍കാന്‍ നിറഞ്ഞ സ്‌നേഹവും പിന്തുണയും എന്ന മുദ്രാവാക്യവുമായി ലോകക്കപ്പ് ഫൈനല്‍ മല്‍സര വേദിയായ ലുസൈല്‍ സ്റ്റേഡിയത്തിനു സമീപത്തു നടന്ന മീറ്റപ്പ് ശ്രദ്ധേയമായി.
ഫിഫ ലോകക്കപ്പ് 2022 നു ഖത്തര്‍ ആതിഥ്യമരുളുമ്പോള്‍ ഖത്തര്‍ ദേശീയ ടീമിനു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൂടിയാണ് ഖത്തര്‍ മഞ്ഞപ്പട ഒത്തുകൂടുല്‍ സമാപിച്ചത്.
വര്‍ഷങ്ങളായി ഖത്തറിലെ ഫുട്്‌ബോള്‍ വേദികളിലെ നിറ സാനിദ്ധ്യമായ ഖത്തര്‍ മഞ്ഞപ്പട ഫിഫ, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസി, ക്യു.എഫ്.എ, ക്യു.എസ്.എല്‍ തുടങ്ങിയവരുടെ ക്ഷണിതാക്കളായി നിരന്തരം ഔദ്യോഗിക പരിപാടികളില്‍ സാന്നിധ്യം അടയാളപ്പെടുത്താറുണ്ട്.