കലാപരമായി അലങ്കരിച്ച പത്തു ഗോള്‍പോസ്റ്റുകള്‍ ശ്രദ്ധേയമാകുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഖത്തറിലെ നിരവധി ഐക്കണ്‍ ലാന്‍ഡ്മാര്‍ക്കുകളില്‍ കലാപരമായി അലങ്കരിച്ച പത്ത് ഗോള്‍പോസ്റ്റുകള്‍ ആസ്വാദകരുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു.
2022-ലെ ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായി ‘പോസ്റ്റ് ഓഫ് ഖത്തര്‍’ എന്ന് പേരിട്ടിരിക്കുന്ന ഇന്‍സ്റ്റാ-യോഗ്യമായ ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ് .
മുമ്പ് ഫിഫ ലോകകപ്പ് നേടിയ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് പത്ത് ഗോള്‍പോസ്റ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
വ്യത്യസ്ത കലാമാധ്യമങ്ങള്‍ ഉപയോഗിച്ച് വിവിധ നിറങ്ങളിലും വ്യതിരിക്തമായ ഡിസൈനുകളിലും വിശദാംശങ്ങളിലും അലങ്കരിച്ച ‘പോസ്റ്റ് ഓഫ് ഖത്തര്‍’ രാജ്യത്തെ പ്രശസ്തമായ സ്ഥലങ്ങളെയാണ് ഫ്രെയിം ചെയ്യുന്നത്.
പ്ലേസ് വെന്‍ഡോം, ലുസൈല്‍ സിറ്റി മറീന, ദി പേള്‍-ഖത്തര്‍ , മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്ക് , കത്താറ കള്‍ച്ചറല്‍ വില്ലേജ്, വെസ്റ്റ് ബേ ബീച്ച്, ഫ്ളാഗ് പ്ലാസ സൂഖ് വാഖിഫ് എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
ഇന്സ്റ്റാളേഷന് നടത്തിയ കലാകാരന്മാരില് ഇംഗ്ലണ്ടില്‍ നിന്നുള്ള ഹ്യൂഗോ ഡാള്‍ട്ടണ്‍, ഫ്രാന്‍സില്‍ നിന്നുള്ള ഗ്വിലോം റൂസെറെയും ; സ്പെയിനില്‍ നിന്നുള്ള ജോര്‍ഡി ഗില്‍ ഫെര്‍ണാണ്ടസ്; ഇറ്റലിയില്‍ നിന്നുള്ള അലെ ജോര്‍ജിനി; ജര്‍മ്മനിയില്‍ നിന്നുള്ള സൈമണ്‍ കെഫ്; അര്‍ജന്റീനയില്‍ നിന്ന് സിമോ വിബാര്‍ട്ട്; ഉറുഗ്വേയില്‍ നിന്നുള്ള ജോസെഫിന ഡി ലിയോണ്‍ സോര്‍ഹെറ്റ്; ബ്രസീലില്‍ നിന്നുള്ള കാമില ഗോണ്ടോ, ഖത്തറുില് ഫാത്തിമ അല്ഷര്ഷാനി, അബ്ദുല്‍ അസീസ് യൂസഫ്, മറിയം അല്‍-സുവൈദിയും തുടങ്ങിയവരുമുള്പ്പെടുന്നു.