Archived Articles
മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന് സ്വീകരണം
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന് ഖത്തര്‍ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. തിരൂരങ്ങാടി മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീന്‍ ചെമ്മഞ്ചേരി അധ്യക്ഷത വഹിച്ചു. കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംങ്കോട്, ട്രഷറര്‍ റഫീഖ് കൊണ്ടോട്ടി, സെക്രട്ടറി ഷംസീര്‍ മാനു എന്നിവര്‍ സംബന്ധിച്ചു.
മണ്ഡലം കമ്മിറ്റിയുടെ ഒരു വര്‍ഷത്തേക്കുള്ള 10 കര്‍മ്മ പദ്ധതികള്‍ പി.എം.എ സലാം പ്രകാശനം ചെയ്തു. മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഉപഹാരം സമര്‍പ്പിച്ചു. മണ്ഡലം ഭാരവാഹികള്‍, സ്റ്റേറ്റ് – ജില്ലാ കൗണ്‍സിലര്‍മാര്‍, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. സെക്രട്ടറി ജംഷീര്‍ പുതുപ്പറക്കാട്ട് സ്വാഗതവും വൈസ് പ്രസിഡണ്ട് ഇല്യാസ് നന്ദിയും പറഞ്ഞു.