ഫിഫ 2022 ലോകകപ്പ് ഖത്തറിലെ 22 മത്സരങ്ങള്‍ സൗജന്യമായി ബീന്‍ സ്പോര്‍ട്സ് സംപ്രേക്ഷണം ചെയ്യും
അമാനുല്ല വടക്കാങ്ങര
ദോഹ. അറബ് ലോകത്തെ ആദ്യ ലോകകപ്പിന്റെ ആഘോഷവേളയില്‍, ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ 22 മത്സരങ്ങള്‍ മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും അതിന്റെ ഫ്രീ-ടു-എയര്‍ ബീഐഎന്‍ സ്പോര്‍ട്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുമെന്ന് ബീന്‍ മീഡിയ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം 7 മണിക്ക് അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ഫ്രീ-ടു എയര്‍ കവറേജ് ആരംഭിക്കും.
24 രാജ്യങ്ങളുള്ള മെന മേഖലയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും അവരുടെ സ്വന്തം പ്രദേശത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന്റെ മാന്ത്രികത ആഘോഷിക്കാനും അനുഭവിക്കാനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം . മെനയിലെ 24 രാജ്യങ്ങളിലായി 2022 ഫിഫ വേള്‍ഡ് കപ്പ് ഖത്തറിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററും എക്സ്ക്ലൂസീവ് ബ്രോഡ്കാസ്റ്റ് അവകാശ ഉടമയുമാണ് ബാന്‍ സ്പോര്‍ട്സ്.