Archived ArticlesBreaking News

ലോകകപ്പ് ഖത്തറില്‍ നിന്നും ഫിഫക്ക് 700 മില്യണ്‍ ഡോളര്‍ കൂടുതല്‍ വരുമാനം

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ആതിഥേയത്വവുമായി ബന്ധപ്പെട്ട് നിരന്തരമായ വിമര്‍ശനങ്ങള്‍ക്കിടയിലും ഖത്തര്‍ ലോകകപ്പില്‍ നിന്ന് ഫിഫ നാല് വര്‍ഷം മുമ്പ് നേടിയതിനേക്കാള്‍ 700 മില്യണ്‍ ഡോളര്‍ കൂടുതല്‍ നേടുമെന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ശനിയാഴ്ച പറഞ്ഞു.

2018-ല്‍ റഷ്യയില്‍ നടന്ന ടൂര്‍ണമെന്റുമായി താരതമ്യം ചെയ്യുമ്പോള്‍ ഖത്തര്‍ ലോകകപ്പിന്റെ മീഡിയ അവകാശങ്ങള്‍ ഏകദേശം 200 മില്യണ്‍ ഡോളര്‍ കൂടുതലാണ്. സ്പോണ്‍സര്‍ഷിപ്പിലും 200 മില്യണ്‍ ഡോളര്‍ അധികമുണ്ട്. ടിക്കറ്റുകളും ഹോസ്പിറ്റാലിറ്റിയും 200 മുതല്‍ 300 മില്യണ്‍ ഡോളര്‍ വരെ അധികമായി നല്‍കുമെന്നും ഇന്‍ഫാന്റിനോ പറഞ്ഞു.

കഴിഞ്ഞ ലോകകപ്പിനേക്കാള്‍ ഏകദേശം 600-700 മില്യണ്‍ ഡോളര്‍ കൂടുതല്‍ ഈ ലോകകപ്പ് ഫിഫയ്ക്ക് നല്‍കും.

Related Articles

Back to top button
error: Content is protected !!