Breaking News
ഗ്രൂപ്പ് എയില്‍ നിന്നും നെതര്‍ലന്‍ഡ്‌സും സെനഗലും പ്രീ ക്വാര്‍ട്ടറിലേക്ക്
റഷാദ് മുബാറക്
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറില്‍ ഗ്രൂപ്പ് എയില്‍ നിന്നും നെതര്‍ലന്‍ഡ്‌സും സെനഗലും പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.
ഇന്ന് നടന്ന വാശിയേറിയ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇക്വഡോറിനെ തോല്‍പ്പിച്ചാണ് സെനഗല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഖത്തറിനെ തോല്‍പ്പിച്ചാണ് നെതര്‍ലന്‍ഡ്‌സ് ഗ്രൂപ്പില്‍ 7 പോയന്റുകളോടെ ഒന്നാം സ്ഥാനം നേടിയത്. 6 പോയന്റുകളോടെ സെനഗല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.