Breaking News
മുഹമ്മദ് ഷിബിലി പാലേങ്ങല്‍ ഹൃദയ സ്തംഭനം മൂലം ഖത്തറില്‍ നിര്യാതനായി

ദോഹ. ഖത്തറിലെ പ്രമുഖ സംരംഭമായ ടീ ടൈം ഗ്രൂപ്പിന്റെ മാനേജരും മാനേജിംഗ് ഡയറക്ടര്‍ കരീംക്കയുടെ ബന്ധുവുമായ മുഹമ്മദ് ഷിബിലി പാലേങ്ങല്‍ (42 വയസ്സ് ) ഹൃദയ സ്തംഭനം മൂലം ഖത്തറില്‍ നിര്യാതനായി
പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശി യാണ് . ഫസീലയാണ് ഭാര്യ
ഹന( 13),ഇസാന്‍(7) അമാല്‍ (4) എന്നിവര്‍ മക്കളാണ്.
ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളുമായി ടീം ടൈമിനെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഷിബിലി എല്ലാ വിഭാഗമാളുകളുമായും ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തിയിരുന്നത്.
മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.