ഫിഫ ലോകകപ്പ് ഫുട്ബോള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ സ്നേഹാദരം
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാള മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ സ്നേഹാദരം നല്കി.
ഐ.എം.എഫ് പ്രസിഡന്റ് ഒ.കെ പരുമല അധ്യക്ഷത വഹിച്ചചടങ്ങ് കേരള പത്രപ്രവര്‍ത്തക യൂണിയന് മുന്‍ സസ്ഥാന പ്രസിഡന്റും ചന്ദ്രിക എഡിറ്റുമായ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സ്നേഹോപഹാരം ഐ.എം.എഫ് മുന്‍ പ്രസിഡന്റും മീഡിയ വണ്‍ റിപ്പോര്‍ട്ടറുമായ പി.സി സൈഫുദ്ദീന് ‘മാധ്യമം’ ന്യുസ് എഡിറ്റര്‍ എന്‍.എസ് നിസാറിന് നല്കി ഉദ്ഘാടനംചെയ്തു. ഐ.എം.എഫ് ട്രഷറര്ഷഫീഖ് അറക്കല്‍, മുന്‍ പ്രസിഡന്റ് അഷറഫ് തൂണേരി, ഐ.എം.എഫ് പ്രതിനിധികളായമുതിര്ന്ന മാധ്യമ പ്രവര്ത്തകന് അഹ്മദ് പാതിരിപ്പറ്റ,ട്രഷറര്‍ ഷഫീഖ് അറയ്ക്കല്‍, പ്രദീപ് മേനോന് സാദിഖ് ചെന്നാടന്‍, ശ്രീദേവി ജോയ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നുസംസാരിച്ചു.
അതിഥികളായെത്തിയ പത്ര -ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ മറുപടി പ്രസംഗം നടത്തി. ഐ.എം.എഫ് ജനറല്‍ സെക്രട്ടറി ഐ.എം.എ റഫീക്ക് സ്വാഗതവും സെക്രട്ടറി ഫൈസല്‍ നന്ദിയുംപറഞ്ഞു.