Breaking News
ലോകത്തിന് നല്കിയ വാഗ്ദാനം നിറവേറ്റി , ഖത്തര്‍ അമീര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. സവിശേഷമായ ഒരു ലോകകപ്പ് സംഘടിപ്പിക്കുമെന്ന് ലോകത്തിന് നല്കിയ വാഗ്ദാനം നിറവേറ്റിയതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി . ഇന്നലെ കലാശക്കൊട്ടിന് ശേഷം ട്വീറ്റിലൂടെയാണ് ഖത്തര്‍ അമീര്‍ തന്റെ നിയോഗം നിറവേറ്റിയതിലെ സന്തോഷം പ്രകടിപ്പിച്ചത്.
മനോഹരമായ ലോകകപ്പൊരുക്കാന് സഹകരിച്ച എല്ലാവര്ക്കും നന്ദി അറിയിച്ച അമീര്‍ മാനവികതയുടെയും സംസ്കാരത്തിന്റേയയും വിനിമയത്തിന്റെ സൗന്ദര്യവും തന്റെ സന്ദേശങ്ങളില്‍ സൂചിപ്പിച്ചു.