Breaking News
ഖത്തറിന്റെ മാനത്ത് കൗതുകക്കാഴ്ചകളൊരുക്കി ഹോട്ട് എയര്‍ ബലൂണുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ മാനത്ത് കൗതുകക്കാഴ്ചകളൊരുക്കി ഹോട്ട് എയര്‍ ബലൂണുകള്‍. ഖത്തറില്‍ നടക്കുന്ന മൂന്നാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണ് 50-ലധികം മള്‍ട്ടി-കളര്‍, വ്യത്യസ്ത ആകൃതിയിലുള്ള ഹോട്ട് ് എയര്‍ ബലൂണുകള്‍ ഇന്ന് രാവിലെ ഖത്തറിന്റെ മാനത്ത് കൗതുകക്കാഴ്ചകളൊരുക്കിയത്.
30 മുതല്‍ 45 മിനിറ്റ് വരെ പറക്കാന്‍ സൗകര്യമൊരുക്കുന്ന ഈ ബലൂണുകള്‍ പ്രഭാത സമയങ്ങളില്‍ അനുഭവിക്കാന്‍ കഴിയും.