വിവിധ തരത്തിലുള്ള ഇലക്ട്രോണിക് സിഗരറ്റുകള്‍ വലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രം
അമാനുല്ല വടക്കാങ്ങര
ദോഹ. വിവിധ തരത്തിലുള്ള ഇലക്ട്രോണിക് സിഗരറ്റുകള്‍ വലിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എച്ച്എംസിയുടെ പുകയില നിയന്ത്രണ കേന്ദ്രം. ഇ-സിഗരറ്റ്, ഇ-ഹുക്ക തുടങ്ങിയ ‘ഇലക്ട്രോണിക് പുകവലി’ക്കെതിരെ ലോകാരോഗ്യ സംഘടനയുടെ സഹകരണ കേന്ദ്രമായ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) പുകയില നിയന്ത്രണ കേന്ദ്രത്തിന്റെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഡിസീസ് കണ്‍സള്‍ട്ടന്റും ഡയറക്ടറുമായ ഡോ. അഹ്മദ് അല്‍ മുല്ല മുന്നറിയിപ്പ് നല്കി.
2016-ല്‍ പുറപ്പെടുവിച്ച 10-ാം നമ്പര്‍ നിയമപ്രകാരം ഖത്തറില്‍ ഈ വസ്തുക്കള്‍ വിപണനം ചെയ്യുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. ഇലക്ട്രോണിക് സിഗരറ്റ് വലിക്കുമ്പോള്‍ പുറത്തുവരുന്ന പുകയില്‍ ഉപയോക്താക്കള്‍ക്ക് ദോഷം വരുത്തുന്ന വിഷവും രാസവസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് ഡോ. അല്‍-മുല്ല പറഞ്ഞു.
ഇലക്ട്രോണിക് സിഗററ്റുകള്‍ പുകവലി നിര്‍ത്തുന്നതിനുള്ള ഒരു പരിഹാരമല്ലെന്നും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇലക്ട്രോണിക് സിഗററ്റുകള്‍ കാരണമാകാമെന്നും അല്‍ മുല്ല പറഞ്ഞു.