Breaking NewsUncategorized

വെളിച്ചം അഞ്ചാം കുടുംബ സംഗമം, ഏപ്രില്‍ 19ന് ദോഹയില്‍

ദോഹ: വെളിച്ചം ഖുര്‍ആന്‍ പഠന പദ്ധതി അഞ്ചാം കുടുംബ സംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ സൈതൂന്‍ റസ്റ്റോറണ്ടില്‍ ചേര്‍ന്ന സ്വാഗത സംഘം തീരുമാനിച്ചു.

ഏപ്രില്‍ 19ന് മുഴുദിന പരിപാടികളോടെ ഖത്തറിലെ അനുയോജ്യമായ ഒരു പൊതു വേദിയിലായിരിക്കും വെളിച്ചം കുടുംബ സംഗമം അരങ്ങേറുന്നത്. സംഗമത്തില്‍ അയ്യായിരത്തില്‍ പരം പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് സ്വാഗത സംഘം അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആനിനെ സ്‌നേഹിക്കുന്ന ഖത്തറിലെ മലയാളി പ്രമുഖ വ്യക്തിത്വങ്ങളാണ് സ്വാഗത സംഘത്തില്‍ പങ്കെടുത്തത്.

വെളിച്ചം ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അഹദ് മദനിയുടെ അദ്ധ്യക്ഷഭാഷണത്തില്‍ സംഗമ പരിപാടികള്‍ വിശദീകരിച്ചു. ഖുര്‍ആന്‍ ഫെസ്റ്റ്, പ്രഭാഷണങ്ങള്‍, മല്‍സരങ്ങള്‍, കുട്ടികള്‍ക്കും വനിതകള്‍ക്കുമായി വ്യത്യസ്ഥ പരിപാടികള്‍ എന്നിവക്ക് പുറമെ വെളിച്ചത്തിന്റെ ഇംഗ്ലീഷ് വേര്‍ഷനായ ‘ദി ലൈറ്റ്’ന്റെ പഠിതാക്കളുടെ സംഗമ സെഷന്‍ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്.

2011ല്‍ ആരംഭം കുറിച്ച വെളിച്ചം സമ്പൂര്‍ണ്ണ ഖുര്‍ആന്‍ ജനകീയ പഠന പദ്ധതി മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. പഠിതാക്കളുടെ സംഗമത്തില്‍ കൂടുതല്‍ വിപുലമായ നാലാം ഘട്ടം ആരംഭം കുറിക്കാനും പദ്ധതിയുണ്ട്.
പരിപാടിയുടെ മുഖ്യരക്ഷാധികാരിയായി കെ. മുഹമ്മദ് ഈസ്സയും ചെയര്‍മാനായി ഇ പി അബ്ദുറഹിമാനും തെരഞ്ഞെടുത്തു. കെ ബാബു ഫറോക്ക്, അഷ്‌റഫ് ഗ്രാന്‍ഡ് മാള്‍, എ പി ഖലീല്‍, ഡോ. അബ്ദുല്‍സമദ്, സുബൈര്‍ വകറ എന്നിവര്‍ വൈസ് ചെയര്‍മാന്മാണ്. ജനറല്‍ കണ്‍വീനറായി മുനീര്‍ സലഫി, ചീഫ് കോര്‍ഡിനേറ്ററായി അക്ബര്‍ ഖാസിം, കോര്‍ഡിനേറ്ററായി മഹറൂഫ് കരിപ്പ്, കണ്‍വീനറായി അജ്മല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ആശംസകളര്‍പ്പിച്ചു കൊണ്ട് ഫൈനാന്‍സ് ചെയര്‍മാന്‍ എ പി ആസാദ് സീഷോര്‍, ഷാനവാസ് ബാവ , അഷ്റഫ് ചിറക്കല്‍ ഗ്രാന്‍ഡ് മാള്‍ , ഉമ്മര്‍ ഫാമിലി ഫുഡ്, ഹൈദര്‍ അലി ചുങ്കത്തറ, അബ്ദുല്‍ കരീം , മുഹമ്മദ് ഉണ്ണി ഒളകര, താഹാ മുഹമ്മദ്, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, നാസര്‍ നദവി തുടങ്ങിയവര്‍ സംസാരിച്ചു.

രക്ഷാധികാരികളായി മുഹമ്മദ ഉണ്ണി ഒളകര, അബ്ദുല്‍ കരീം , ടി കെ അബൂബക്കര്‍ ,എസ് എ എം ബഷീര്‍, എ കെ ഉസ്മാന്‍, ഷാഫി ഹാജി, ഹൈദര്‍ ചുങ്കത്തറ, സുബൈര്‍ അല്‍ സാമാന്‍ എക്‌സ്‌ചേഞ്ച് , ഷാനവാസ് ലുലു, മുഖ്താര്‍, ആര്‍ പി കുഞ്ഞമ്മദ്, ഷൗക്കത്ത് ജലീല്‍, സലീം നാലകത്ത്, മുസ്തഫ സൗദി ഹൈപര്‍ മാര്‍ക്കറ്റ്, അബ്ദുല്‍ സത്താര്‍, അബ്ദുല്‍ അഹദ് മാഹി, അന്‍വര്‍ സാദത്ത് ടി.എം.സി എന്നിവര്‍ നോമിനേറ്റ് ചെയ്യപ്പെട്ടു.

വ്യത്യസ്ത കമ്മിറ്റികളുടെ ഭാരവാഹികളായി ഹുസൈന്‍ മുഹമ്മദ് യു, താഹാ മുഹമ്മദ് ഷുക്കൂര്‍ തൃശ്ശൂര്‍, ശരീഫ് സി കെ, നാസര്‍ നദ്വി, ഇസ്മായില്‍ വില്യാപ്പള്ളി, അബ്ദുല്‍ ഹമീദ് എം ടി, നൗഷാദ് മൂപ്പന്‍, ഹാഫിസ് അസ്ലം, അബ്ദുറഹ്‌മാന്‍ ഗാലക്‌സി, ഷമീര്‍ ടി കെ, ഇല്യാസ് മാസ്റ്റര്‍, ഉമ്മര്‍ ഫാമിലി ഫുഡ്, ഉസ്മാന്‍ കല്ലന്‍, ജി പി കുഞ്ഞാലിക്കുട്ടി, അസ്‌കര്‍ ഫ്‌ലോറന്‍സ, ഫൈസല്‍ കാരട്ടിയാട്ടില്‍, ഹസ്സന്‍ ടി കെ, പിലാക്കല്‍ ഷെരീഫ്, അബ്ദുല്‍ ഹാദി, ജാസിം കുന്നോത്ത്, ഉൃ. ഹശിയത്തുള്ള, സലിം മത്രംകോട്, ഹനീഫ് അയ്യപ്പള്ളി, ഖല്ലാദ് ഇസ്മായില്‍, ഖമറുദ്ദീന്‍, ഇക്ബാല്‍ പി കെ, ബഷീര്‍ അല്‍കോര്‍, ഷുക്കൂര്‍ അല്‍ഖോര്‍, മൂസ ഹാജി കടമേരി, അന്‍സാര്‍ കണ്ണൂര്‍, അഹമ്മദ് പാതിരപ്പറ്റ, അബ്ദുള്ള ഹുസൈന്‍ യു, ഇസ്മായില്‍ സി വി, അഷറഫ് റീടൈല്‍ മാര്‍ട്ട്, അബ്ദുള്ള ഹുസൈന്‍, നസീം വാണിമേല്‍, ടി കെ കുഞ്ഞഹമ്മദ്, നസീബ് തൃശൂര്‍, ബഷീര്‍ മൈ ബേക്ക്, അന്‍സാരി, അറ്. ജാഫര്‍ ഖാന്‍, മിസ്ബാഹ് കണ്ണൂര്‍, നൗഷാദ് കരിപ്പ്, അബ്ദുല്‍ വഹാബ് പി ഒ, സലിം കണ്ണൂര്‍, ഉമ്മര്‍ തിരൂര്‍ക്കാട്, എഞ്ചിനിയര്‍. ഷാഫി, ഹാറൂണ്‍ തയ്യില്‍, മുഹമ്മദ് ലൈസ്, നജീബ് അബൂബക്കര്‍, റഈസ് അഹമ്മദ്, അനീസ് നാദാപുരം, അഷ്‌റഫ് കെ ഇ, സലാം ചീകുന്ന്, ഉൃ. അബ്ദുല്‍ ജലീല്‍, കബീര്‍ കരിപ്പ്, ഫൈസല്‍ മുഖ്താര്‍, ഷമീര്‍ പി കെ മുഹമ്മദലി സി എം, സുബൈര്‍ പന്തീരാങ്കാവ്, റഫീക്ക് പി ടി, അബ്ദുല്‍ ഫത്താഹ്, ഷെഫീഖ് വാടാനപ്പള്ളി, മിസ്ഹബ് കൊച്ചി, ഫഹ്സീര്‍, അന്‍വര്‍ അരീക്കോട്, നാസിഹ്, ഹമീദ് പള്ളിപ്പുറം, ബഷീര്‍ പള്ളിപ്പാട്ട്, ഇസ്മായില്‍ അഷറഫ്, അജ്മല്‍, മുന്തിര്‍, മുഹമ്മദ്, അസ്ലം, നദീര്‍ ഹാഷിം, സക്കീര്‍ ദുഖാന്‍, കാസിം അല്‍കോര്‍, റാഷിദ് മുഗളിന, കമീം, ഷംഷീര്‍, നാസര്‍ പാലപറ്റ, അബൂബക്കര്‍ അത്തോളി, മശ്ഹൂദ് വരണക്കര, സാലിഹ് നൊച്ചാട്, ജാസിം നസീബ്, അഷ്റഫ് ചാവട്ട്, സജ്ജാദ്, ടി പി യാസിര്‍, അബ്ദുള്ള പൊയില്‍, സിദ്ദീഖ് ചെറുവല്ലൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.

മോണിറ്ററിംഗിനായി അബൂബക്കര്‍ അല്‍ മുഫ്ത, ഡോ. അബ്ദുല്‍ അഹദ് മദനി, അഡ്വ. ഷബീന മൊയ്തീന്‍, അബ്ദുറഊഫ് കൊണ്ടോട്ടി എന്നിവരെയും ചുമതലപ്പെടുത്തി.

മുഹമ്മദ് അലി സി എം ബഡ്ജറ്റ് അവതരിപ്പിക്കുകയും ചെയ്തു. മുനീര്‍ സലഫി വകുപ്പുകള്‍ വിശദീകരിച്ചു. അബ്ദുല്‍ ഹാദിയുടെ ഖിറാഅത്തോടെ ആരംഭിച്ച സ്വാഗത സംഘം പ്രഥമ കൂട്ടായ്മ

സുബൈര്‍ വക്ര സ്വാഗതവും അജ്മല്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!