Archived ArticlesBreaking News
ഭൂകമ്പം ബാധിച്ച തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലേക്ക് സഹായവുമായി ഖത്തറിന്റെ എമീരി എയര്‍ഫോഴ്സ് വിമാനം
അമാനുല്ല വടക്കാങ്ങര
ദോഹ. ഭൂകമ്പം ബാധിച്ച തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലേക്ക് സഹായവുമായി ഖത്തറിന്റെ എമീരി എയര്‍ഫോഴ്സ് വിമാനമെത്തി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ നിര്‍ദേശ പ്രകാരമാണ് അടിയന്തിര ദുരിതാശ്വാസ സാധനങ്ങളുമായി വിമാനമെത്തിയത്. ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (ക്യുആര്‍സിഎസ്), ഖത്തര്‍ ചാരിറ്റി എന്നിവയുടെ സഹകരണത്തോടെ ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് (ക്യുഎഫ്എഫ്ഡി) ആണ് ഭൂകമ്പബാധിതരായ ആളുകള്‍ക്ക് അടിയന്തര സഹായം അയച്ചത്.