Archived ArticlesUncategorized

സഫാരി വിന്‍ 5 നിസ്സാന്‍ പട്രോള്‍ കാര്‍ പ്രമോഷന്റെ രണ്ടാമത്തെ വിജയിയെ പ്രഖ്യാപിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ മെഗാ പ്രമോഷന്‍ വിന്‍ 5 നിസ്സാന്‍ പട്രോള്‍ 2022 കാര്‍ പ്രമോഷന്റെ രണ്ടാമത്തെ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞടുത്തു. ഇന്നലെ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടന്ന നറുക്കെടുപ്പിലൂടെ രണ്ടാമത്തെ വിജയിയായി ബംഗ്ലാദേശ് പൗരനായ ശ്രീ. സല്‍മാനുദ്ദീന്‍ മുഹമ്മദ് അലി (കൂപ്പണ്‍ നമ്പര്‍ : 1141098) ആണ് വിജയിയായത്. ഖത്തര്‍ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ഉദ്യോഗസ്ഥനും, സഫാരി മാനേജ്‌മെന്റ് പ്രതിനിധികളും നറുക്കെടുപ്പില്‍ സന്നിഹിതരായിരുന്നു.

നവംബര്‍ 15ന് ആരംഭിച്ച ഈ മെഗാ പ്രമോഷനിലൂടെ സഫാരിയുടെ ഏത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും ഒരു നിസ്സാന്‍ പട്രോള്‍ 2022 ആണ് സമ്മാനമായി നല്‍കുന്നത്. പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് 2023 ഏപ്രില്‍ 10നാണ്.

Related Articles

Back to top button
error: Content is protected !!