ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 758,000 പേര്‍ക്ക് 37,901 ബലിമൃഗങ്ങള്‍ വിതരണം ചെയ്ത് ഖത്തര്‍ ചാരിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 758,000 പേര്‍ക്ക് 37,901 ബലിമൃഗങ്ങള്‍ വിതരണം ചെയ്ത് ഖത്തര്‍ ചാരിറ്റി. ലോകമെമ്പാടുമുള്ള 39 രാജ്യങ്ങളിലെ പ്രതിസന്ധി പ്രദേശങ്ങളിലെയും ദരിദ്ര സമൂഹങ്ങളിലെയും കുടിയിറക്കപ്പെട്ടവര്‍ക്കും അഭയാര്ഥികള്ക്കുമടക്കമാണ് ബലിമാംസം വിതരണം ചെയ്തത്.
സിറിയന്‍ ഉള്‍പ്രദേശങ്ങള്‍, പലസ്തീന്, സുഡാന്, യെമന്‍, സൊമാലിയ ,ബെനിന്‍, പാകിസ്ഥാന്, സൊമാലിയ, ബുറുണ്ടി, ബംഗ്ലാദേശ്, ബുര്‍ക്കിന ഫാസോ, എത്യോപ്യ, കൊസോവോ, തുര്‍ക്കിയെ, മോണ്ടിനെഗ്രോ, നേപ്പാള്‍, ടുണീഷ്യ, സെനഗല്‍, നൈജീരിയ, കിര്‍ഗിസ്ഥാന്‍, ഇന്തോനേഷ്യ, ഘാന, മാലി, ഇന്ത്യ, ഗാംബിയ, മൊറോക്കോ, ലെബനന്, മലേഷ്യ, ജോര്‍ദാന്‍, ദക്ഷിണ ആഫ്രിക്ക, നൈജര്‍, ഫിലിപ്പീന്‍സ്, കെനിയ, ശ്രീലങ്ക, ടാന്‍സാനിയ, ജിബൂട്ടി, മൗറിറ്റാനിയ തുടങ്ങി വിവിധ ഭാഗങ്ങളില്‍ ഖത്തര്‍ ചാരിറ്റിയുടെ ബലിമാംസമെത്തി.