ഖത്തര്‍ വിമാനത്താവളങ്ങളില്‍ റെക്കോര്‍ഡ് യാത്രക്കാര്‍

അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തര്‍ വിമാനത്താവളങ്ങളില്‍ റെക്കോര്‍ഡ് യാത്രക്കാര്‍. ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷം എക്കാലത്തെയും ഉയര്‍ന്ന യാത്രക്കാരാണ് ജൂണ്‍ മാസം ഉണ്ടായതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
ജൂണില്‍ ഖത്തര്‍ വിമാനത്താവളങ്ങളിലൂടെ 3,737,572 യാത്രക്കാരാണ് യാത്ര ചെയ്തത്. 2022 ലെ യാത്രക്കാരുടെ എണ്ണം 3,105,978 ആയിരുന്നു. 2022 ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 20.3 ശതമാനം വര്‍ധനവുണ്ടായി.
ജൂണ്‍ മാസത്തില്‍ അതോറിറ്റി പുറപ്പെടുവിച്ച പ്രാഥമിക വ്യോമഗതാഗത സ്ഥിതിവിവരക്കണക്കുകളും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിമാനങ്ങളുടെ സഞ്ചാരത്തില്‍ 15.1 ശതമാനം വര്‍ധനവുണ്ടായതായി സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 18,155 ആയിരുന്നുവെങ്കില്‍ ഈ വര്‍ഷം ജൂണില്‍ 20,891 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്.