Uncategorized
കൈതോല നാടന്‍പാട്ട് സംഘം പുതിയ വേഷ പകര്‍ച്ച പ്രകാശനം ചെയ്തു
ദോഹ. ഖത്തറില്‍ കഴിഞ്ഞ 7 വര്‍ഷത്തിലേറെയായി നാടന്‍പാട്ട് രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന കൈതോല നാടന്‍പാട്ട് സംഘം ഈ ഓണക്കാലത്തെ വരവേല്‍ക്കാന്‍ കേരളത്തിന്റെ അനുഷ്ഠാന കലാരൂപങ്ങളിലൊന്നായ തെയ്യത്തെ ഉള്‍കൊള്ളിച്ചുക്കൊണ്ട് തങ്ങളുടെ പുതിയ വേഷ പകര്‍ച്ചയുടെ പ്രകാശനം ഖത്തര്‍ റേഡിയോ സുനോ 91.7 എഫ്.എമ്മില്‍ നടന്ന ചടങ്ങില്‍ ഐസിബിഎഫ് പ്രസിഡണ്ട് സി.എ.ഷാനവാസ് ബാവയും, കേരള ലോക സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും ദോഹ ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങിന് മാറ്റു കൂട്ടാനായി കൈതോല ടീം അംഗങ്ങളുടെ ഓണം സ്‌പെഷ്യല്‍ നാടന്‍ പാട്ടുകളും ഉണ്ടായിരുന്നു. ഈ ഓണക്കാലത്തെ വരവേറ്റ് കൊണ്ട് ജോജു ലൗവേര്‍സ് ക്ലബ് ഖത്തര്‍ സംഘടിപ്പിച്ച ഓണനിലാവ് 2023വേദിയില്‍ വച്ചു സുപ്രസിദ്ധ സിനിമ താരം സനുഷയ്ക്ക് പുതിയ ജേഴ്സി കൈ മാറി.