മത ധാര്‍മിക ശിക്ഷണം ഉത്തമ സമൂഹ നിര്‍മിതിക്ക് അനിവാര്യം: സമീറ അബ്ദുല്ല ഉബൈദ്
ദോഹ: ഉത്തമ സമൂഹ സൃഷ്ടിക്ക് മത – ധാര്‍മിക പഠനം അനിവാര്യമാണെന്നും ഈ രംഗത്ത് ഖത്തറിന്റെ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന അല്‍ മദ്റസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രശംസനീയമാണെന്നും പ്രമുഖ ഖത്തരീ എഴുത്തുകാരിയും ബനഫ്സാജ് കള്‍ച്ചറല്‍ ക്രിയേറ്റിവിറ്റി സെന്റര്‍ ഡയറക്ടറുമായ സമീറ അബ്ദുല്ല ഉബൈദ് അഭിപ്രായപ്പെട്ടു.
അല്‍ മദ്റസ അല്‍ ഇസ്ലാമിയ ദോഹയില്‍ നിന്നും അല്‍ മദ്റസ അല്‍ ഇസ്ലാമിയ സ്‌കോളേഴ്സില്‍ നിന്നും പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെയും കേരള മദ്റസ എജുക്കേഷന്‍ ബോര്‍ഡ് നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവരുടെയും ബിരുദദാന – അനുമോദന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
‘ഇസ്അലുല്‍ ഫിര്‍ദൗസ്’ (പറുദീസ തേടൂ) എന്ന ശീര്‍ഷകത്തില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി. ഐ. സി) ഹാളില്‍ നടന്ന ബിരുദദാന സമ്മേളനത്തില്‍ അല്‍ മദ്റസ അല്‍ ഇസ്ലാമിയ ദോഹ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ വാസിഅ് അധ്യക്ഷത വഹിച്ചു. മദ്റസ രക്ഷാധികാരിയും സി.ഐ.സി പ്രസിഡന്റുമായ ടി.കെ ഖാസിം ബിരുദദാന പ്രഭാഷണം നിര്‍വഹിച്ചു. ദോഹ മദ്‌റസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ബിലാല്‍ ഹരിപ്പാട് ആശംസ നേര്‍ന്നു. വിദ്യാര്‍ഥി പ്രതിനിധികളായി ഹുദാ അബ്ദുല്‍ ഖാദര്‍, കന്‍സ മുഹമ്മദ് റഫീഖ് തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. വിശിഷ്ടാതിഥികളായ സമീറ അബ്ദുല്ല ഉബൈദ്, ഓട്ടോ ഫാസ്റ്റ് ട്രാക്ക് മാനേജിങ് ഡയറക്ടര്‍ ശിയാസ് കൊട്ടാരം, സ്‌കോളേഴ്സ് മദ്റസ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് കെ. ഹാരിസ്, ദോഹ മദ്‌റസ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ബഷീര്‍ അഹ്‌മദ്, മുഹമ്മദ് റഫീഖ് തങ്ങള്‍, ദോഹ മദ്റസ എം.ടി.എ പ്രസിഡന്റ് സജ്ന നജീം, സീനിയര്‍ അധ്യാപകരായ സുഹൈല്‍ ശാന്തപുരം, അബുല്ലൈസ് മലപ്പുറം, എം. പി അബൂബക്കര്‍, പി. പി ഉസ്മാന്‍, മുന അബുല്ലൈസ്, സലീന അസീസ്, നിജാസ് ചക്കരക്കല്ല്, മുഹമ്മദ് ജമാല്‍ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള മൊമന്റോയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ദോഹ മദ്റസ ഹദീസ് ഫാക്കല്‍റ്റി ഹെഡ് ഡോ. മുഹമ്മദ് സബാഹ് സ്വാഗതവും സ്‌കോളേഴ്സ് മദ്‌റസ പ്രിന്‍സിപ്പാള്‍ കെ. എന്‍ മുജീബ് സമാപനവും നിര്‍വഹിച്ചു. തമീം മുഹമ്മദ് ‘ഖുര്‍ആനില്‍ നിന്ന്’ അവതരിപ്പിച്ചു. റശ ജുറൈജ് ഗാനമാലപിച്ചു. ഡോ. ഇര്‍ഫാന ജബീന്‍, ഫാതിമ തസ്ലിയ എന്നിവര്‍ ബിരുദദാന സംഗമത്തിന്റെ അവതാരകരായി. ദോഹ മദ്റസ എല്‍. പി സെഷന്‍ ഹെഡ് സി.കെ. അബ്ദുല്‍ കരീം, അഡ്മിനിസ്ട്രേറ്റര്‍ ശറഫുദ്ദീന്‍ വടക്കാങ്ങര തുടങ്ങിയവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി