Uncategorized
ജി മാക്‌സ് റാഫിള്‍ ഡ്രോ ടൊയോട്ട യാരിസ് മുഹമ്മദ് ഇല്ല്യാസിന്
ദോഹ : അല്‍ സുവൈദ് ഗ്രൂപ്പിന് കീഴിലുള്ള ജിമാക്‌സ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ റാഫിള്‍ ഡ്രോ നറുക്കെടുപ്പില്‍ ടൊയോട്ട യാരിസിന് പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് ഇല്ല്യാസിന് അര്‍ഹനായി.
ലുസൈല്‍ ബലദിയ ഉദ്യോഗസ്ഥന്‍ അബ്ദുല്ല മരിയുടെ നറുക്കെടുപ്പിന് നേൃതൃത്വം നല്‍കി.
അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹംസ വി.വി, ഡയറക്ടര്‍ ഫൈസല്‍ അബ്ദുല്‍ റസാഖ്, പി.എം.വി ആലുങ്ങല്‍ ബഷീര്‍, ജി മാക്‌സ മാനേജര്‍ റസാഖ് ആലുങ്ങല്‍, അഡൈ്വര്‍ട്ടൈസിംഗ് വിംഗ് ജാഫര്‍ മൊയ്തു, പി.ആര്‍.ഒ മുഹമ്മദ്, ബി.ഡി.എം ഗഫൂര്‍ എ്ന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.