Uncategorized
ഖിഫ് ടൂര്‍ണമെന്റിന് ഉജ്വല തുടക്കം, ആദ്യ ദിവസം കെ.എം.സി.സി മലപ്പുറവും ടി.ജെ.എസ്.വി തൃശൂരും ജേതാക്കള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം സംഘടിപ്പിക്കുന്ന പതിനാലാമത് അന്തര്‍ ജില്ല ഫുട്ബോള്‍ ടൂര്‍ണമെന്റിന് ദാഹ സ്റ്റേഡിയത്തില്‍ ഉജ്വല തുടക്കം, ആദ്യ ദിവസം കെ.എം.സി.സി മലപ്പുറവും ടി.ജെ.എസ്.വി തൃശൂരും ജേതാക്കള്‍.
ആദ്യ മല്‍സരത്തില്‍ കെ.എം.സി.സി കണ്ണൂരിനെ ഒന്നിനെതിരെ 6 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കെ.എം.സി.സി മലപ്പുറം ജേതാക്കളായി. രണ്ടാമത്തെ മല്‍സരത്തില്‍ ഫോക് കോഴിക്കോടിനെ തോല്‍പ്പിച്ച ടി.ജെ.എസ്.വി തൃശൂരായിരുന്നു ജേതാക്കള്‍.
ഇന്നലെ നടന്ന മല്‍സരത്തില്‍ വയനാട് കൂട്ടവും കെ.എം.സി.സി പാലക്കാടും സമ നിലയില്‍ പിരിഞ്ഞപ്പോള്‍ ദിവ കാസര്‍ക്കോടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി യുനൈറ്റഡ് എറണാകുളം ജേതാക്കളായി