Uncategorized

ഓസ്‌കാര്‍ ജേതാവ് ചന്ദ്രബോസിന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സ്വീകരണം

ദോഹ. ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ തെലുങ്ക് ചലച്ചിത്രമേഖലയിലെ പ്രശസ്തരായ കലാകാരന്മാരെ ആദരിച്ചു. ഓസ്‌കാര്‍ ജേതാവ് ചന്ദ്രബോസ്, രാജേഷ് മന്ദാ, രവി മന്ദ , യുവ സംഗീത പ്രതിഭയും ഇന്ത്യന്‍ ഐഡല്‍ തെലുങ്ക് ബിവികെ വാഗ്‌ദേവി വിജയി എന്നിവരേയാണ് ആദരിച്ചത്.
അക്കാദമി , ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ജേതാവും ‘ആര്‍.ആര്‍.ആറി’ലെ ‘നാട്ടു നാട്ടു’ ഗാനരചയിതാവും മറ്റ് നിരവധി ബ്ലോക്ക്ബസ്റ്റര്‍ ഗാനങ്ങളുടെ രചയിതാവുമായ ചന്ദ്രബോസിന്റെ സാന്നിധ്യം ഏറെ ളശ്രദ്ധേയമായി.

സിനിമയ്ക്കും സംഗീതത്തിനും സംഭാവന നല്‍കിയ കലാകാരന്മാരെ ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍ ആദരിച്ചു. ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു, ഐസിസി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍, ആന്ധ്ര കലാവേദിയില്‍ നിന്നുള്ള വെങ്കപ്പ, മറ്റ് സമുദായ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ആഹ്ലാദകരമായ രീതിയില്‍ പാട്ടുകളുടെ ഒരു പരമ്പര തകര്‍ത്ത് കലാകാരന്മാര്‍ ആസ്വാദകരെ ആവേശത്തിലാഴ്ത്തി.

ഐസിസിയിലെ ഇന്‍-ഹൗസ് പ്രവര്‍ത്തനങ്ങളുടെ തലവന്‍ സത്യനാരായണ സ്വാഗതവും ഐസിസി മാനേജിങ് കമ്മിറ്റി അംഗം അഡ്വ. ജാഫര്‍ ഖാന്‍ നന്ദിയും പറഞ്ഞു. ഐസിസിയുടെ പ്രവര്‍ത്തനങ്ങളുടെ തലവന്‍ ശാന്തനു ദേശ്പാണ്ഡെ പരിപാടിയുടെ അവതാരകനായി.

ഇന്ത്യന്‍ ഡയസ്പോറയില്‍ നിന്നുള്ള നിരവധി ചലച്ചിത്ര-സംഗീത പ്രേമികള്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!