Uncategorized

സോള്‍ ഓഫ് ഇന്ത്യ ദൃശ്യാവിഷ്‌കാരം ഒക്ടോബര്‍ 18 ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷമായ ആസാദീ കാ അമൃത് മഹോല്‍സവത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് (ഫോക് ഖത്തര്‍) സംഘടിപ്പിക്കുന്ന സോള്‍ ഓഫ് ഇന്ത്യ ദൃശ്യാവിഷ്‌കാരം ഒക്ടോബര്‍ 18 ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടക്കും. ഒക്ടോബര്‍ 18 തിങ്കഴാഴ്ച വൈകുന്നേരം ഏഴ് മണിക്കാണ് പരിപാടി.

സോള്‍ ഓഫ് ഇന്ത്യ ദൃശ്യാവിഷ്‌കാരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് പി ന്‍ ബാബുരാജന്‍ നിര്‍വഹിച്ചു.


ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫോക് പ്രസിഡന്റ് കെ.കെ. ഉസ്മാന്‍, പ്രോഗ്രാം ഡയറക്ടര്‍ അന്‍വര്‍ ബാബു, വിപിന്‍ദാസ് പുത്തൂര്‍, മന്‍സൂര്‍ അലി, രഞ്ജിത് ,സിറാജ് , മുസ്തഫ എലത്തൂര്‍,സമീര്‍ ,ഷാജു,രശ്മി ഷരത്, സ്മീര ഷാജു എന്നിവര്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!