സൂപ്പി പാതിരിപ്പറ്റക്ക് ഖത്തര്‍ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ അജ്മാന്‍ കെ.എം.സി. സി. പ്രസിഡന്റ് സൂപ്പി പാതിരിപ്പറ്റ, മീത്തല്‍ വയല്‍ മഹല്ല് കമ്മിറ്റി പ്രസിഡണ്ടും കടമേരി ആര്‍.എ.സി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലുമായ അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍, നരിപ്പറ്റ പഞ്ചായത്ത് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ വി.പി. റഫീക്ക് എന്നിര്‍ക്ക് ഖത്തര്‍ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നല്‍കി. ദഫ്നയിലെ ജാഫര്‍ തയ്യിലിന്റെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പ്രസിഡന്റ ശരീഫ് നരിപ്പറ്റ അധ്യക്ഷം വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. റഫീഖ് യോഗം ഉദ്ഘാടനം ചെയ്തു.
സ്‌നേഹ സുരക്ഷാ പദ്ധതി, ഖായിദെ മില്ലത്ത് സെന്റര്‍ തുടങ്ങി സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ഭവന നിര്‍മ്മാണ വിവാഹ സഹായത്തിനായി അനീസ് ചെമ്പറ്റ, എന്‍. പി. നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ സബ് കമ്മിറ്റി രൂപീകരിച്ചു. ജാഫര്‍ തയ്യില്‍, കെ. പി. സലാം, യാസര്‍ തെക്കയില്‍, ഭാരവാഹികളായ റിയാസ് മീത്തല്‍വയല്‍ മുഹമ്മദ് എം.കെ,അന്‍വര്‍ സാദത്ത് ,റഹീസ് പിപി,സുഹൈല്‍ എം,നൗഷിദ് എം.പി,റഈസ് ഇസിഎന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. സൂപ്പി പാതിരപ്പറ്റ, അബ്ദുറഹിമാന്‍ മാസ്റ്റര്‍, വി.പി. റഫീഖ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രെട്ടറി സത്താര്‍ ചപ്പാളി സ്വാഗതവും റഫീഖ് ടിവി നന്ദിയും പറഞ്ഞു.