ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം
ദോഹ. ഒ ഐ സി സി -ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ മുപ്പത്തിയൊന്‍പതാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനം നടത്തി.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, ഐക്യത്തിനും, മതേതരത്വത്തിനും വേണ്ടി എക്കാലവും പോരാടി വിഘടനവാദികളുടെ തോക്കിനാല്‍ വീരമൃത്യു വരിച്ച ഇന്ദിരാജിയെ ഇന്ത്യാ മഹാരാജ്യത്തിന് ഒരിക്കലും മറക്കാനാകില്ലെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
ഓള്‍ഡ് ഐഡിയല്‍ സ്കൂള്‍ ഡൈനാമിക് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഇന്‍കാസ് ഖത്തര്‍ മുന്‍ പ്രസിഡണ്ടും ,ഒ ഐ സി സി ഗ്ളോബല്‍ കമ്മിറ്റി അംഗവുമായ ജോണ്‍ഗില്‍ബര്‍ട്ട് ഉല്‍ഘാടനം ചെയ്തു.
ഇന്ത്യയുടെ സമഗ്ര പുരോഗതിക്കും, അഭിവൃദ്ധിക്കും വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച്,ദേശീയ ഐക്യവും ,അഖണ്ഡതയും സംരക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത ജനകീയ നേതാവും, ഭരണാധികാരിയുമായിരുന്നു ഇന്ദിരാഗാന്ധിയെന്ന് ഉല്‍ഘാടന പ്രസംഗത്തില്‍ ജോണ്‍ഗില്‍ബര്‍ട്ട് അനുസ്മരിച്ചു.
1984 ഒക്ടോബര്‍ 31 ജനാധിപത്യ ഭാരതത്തിന്റെ ആത്മാവില്‍ ഇന്നും ഉണങ്ങാത്ത മുറിവായി നിലനില്ക്കുന്നു വെന്നും, അഖണ്ഡ ഭാരതത്തിന്റെ ഐക്യത്തിനും , കെട്ടുറപ്പിനുമായി വീരമൃത്യു വരിച്ച ഇന്ദിരാജിയെ രാജ്യം എന്നും അഭിമാനത്തോടെ സ്മരിക്കുമെന്നും യോഗത്തില്‍ അദ്ധ്യക്ഷം വഹിച്ച വര്‍ക്കിംഗ് പ്രസിഡണ്ട് അന്‍വര്‍ സാദത്ത് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
മതേതര ജനാധിപത്യ മൂല്യങ്ങളെ എക്കാലവും മുറുകെ പിടിച്ച് വിഘടന, വര്‍ഗീയവാദികളോട് സന്ധിയില്ലാതെ പോരാടിജീവിച്ച ഭരണാധികരിയും, കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയെന്ന് ജനറല്‍ സെക്രട്ടറി ശ്രീജിത് എസ് തന്റെ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
ലോക നേതാക്കളോടൊപ്പം തലയെടുപ്പോടെ നിന്ന് ലോക സമാധാനത്തിനും,പൗരാവകാശങ്ങള്‍ക്കും വേണ്ടി പോരാടിയ നേതാവായിരുന്നു ഇന്ദിരാജിയെന്ന് ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന് അനുസ്മരിച്ചു.
ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് മനോജ് കൂടല്‍,ബിജു മുഹമ്മദ്,നദീം മനാര്‍,ഷംസുദ്ധീന് ഇസ്മയില്‍, ഹരികുമാര്‍,ജോര്‍ജ്ജ് കുരുവിള,നൗഫല്‍ കട്ടുപ്പാറ, സിഹാസ് ബാബു, മറ്റു ജില്ല നേതാക്കള്‍ സംസാരിച്ചു.
ജോയിന്റ് ട്രഷറര്‍ ടി കെ നൗഷാദ് നന്ദി പറഞ്ഞു.