Breaking NewsUncategorized
പതിമൂന്നാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ ഫെബ്രുവരി 7 മുതല്‍ 17 വരെ
ദോഹ. ഖത്തര്‍ ടൂറിസം സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പാചക ആഘോഷമായ പതിമൂന്നാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ (ക്യുഐഎഫ്എഫ്) ഫെബ്രുവരി 7 മുതല്‍ 17 വരെ അല്‍ ബിദ്ദ പാര്‍ക്കിലെ എക്സ്പോ ഫാമിലി സോണില്‍ നടക്കും. ഖത്തറിലെയും മേഖലയിലെയും ഏറ്റവും പ്രശസ്തമായ റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ 100-ലധികം ഫുഡ് സ്റ്റാളുകളുടെ പങ്കാളിത്തം ഈ വര്‍ഷത്തെ ഫെസ്റ്റിവലിനെ സവിശേഷമാക്കും.