Breaking News
നീറ്റ് കേന്ദ്രങ്ങള്‍ പുനസ്ഥാപിച്ച നടപടിയെ സ്വാഗതം ചെയ്തു
ദോഹ : വിദേശ രാജ്യങ്ങളില്‍ നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്) കേന്ദ്രങ്ങള്‍ പുനസ്ഥാപിച്ച നടപടിയെ സ്റ്റുഡന്റസ് ഇന്ത്യ ഖത്തര്‍ (എസ്.ഐ.ക്യു)- റയ്യാന്‍ സോണ്‍ സ്വാഗതം ചെയ്തു.
നീറ്റ് കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കിയ നടപടിയില്‍ പ്രതിഷേധിക്കാന്‍ ചേര്‍ന്ന യോഗത്തിനിടയില്‍ അവ പുനസ്ഥാപിച്ച വാര്‍ത്ത സന്തോഷം നല്‍കുന്നതായും, നടപടിയെ സ്വാഗതം ചെയ്യുന്നതായും സ്റ്റുഡന്റസ് ഇന്ത്യ ഖത്തര്‍ റയ്യാന്‍ സോണ്‍ രക്ഷാധികാരി മുഹമ്മദ് റഫീഖ് തങ്ങള്‍ പറഞ്ഞു. വിദേശത്തുള്ള ഇന്ത്യന്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന നടപടികള്‍ കൈകൊള്ളുമ്പോള്‍ ബന്ധപ്പെട്ടവര്‍ സൂക്ഷ്മത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.