Local News
വെക്ടറ ഖത്തര്‍ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു
ദോഹ: ഖത്തറിലെ ക്രിക്കറ്റ് കൂട്ടായ്മയായ വെക്ടറ ഖത്തര്‍ ഇഫ്താര്‍ വിരുന്നു സംഘടിപ്പിച്ചു. ക്യാപ്റ്റന്‍ ഹാരിഷിന്റെ നേതൃത്വത്തില്‍ ടീമിലെ എല്ലാവരും അവരുടെ സുഹൃത്തുക്കളും പരിപാടിയില്‍ പങ്കെടുത്തു. അടുത്ത സീസണിലേക്കുള്ള ക്രിക്കറ്റ് ജേഴ്സി ക്യാപ്റ്റന്‍ ഹരിഷിന്റെ യും വൈസ് ക്യാപ്റ്റന്‍ റിയാസിന്റെയും നേതൃത്വത്തില്‍ പ്രകാശനം ചെയ്തു. മുന്‍കാല ക്യാപ്റ്റന്‍ കൂടിയായ റിയാഷ് സ്വാഗതവും ടീം മാനേജര്‍ റഹ്മാന് നന്ദിയും പ്രകാശിപ്പിച്ചു.
ടീമിലെ മറ്റു ഭാരവാഹികളായ അനസ്, രാകേഷ്, നിയാസ്, നാസര്‍, ബിനീഷ്, ഷെഫീഖ്, രതീഷ്, ഹാഷില്, ആഷിക്, വിവേക്, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.