Local News

ഷഹീന്‍ എം.പിക്ക് മെമ്പര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്


ദോഹ. ബി.എന്‍.ഐ സ്ഥാപക അംഗവും എംപി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഷഹീന്‍ എം.പിക്ക് ബി.എന്‍.ഐയുടെ മെമ്പര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് .

ബി. എന്‍. ഐ ഒരു അന്താരാഷ്ട്ര നെറ്റ് വര്‍ക്കിംഗ് കമ്മ്യൂണിറ്റി ആണ്, യുഎസില്‍ ആരംഭിച്ച് 78 രാജ്യങ്ങളിലായി വ്യാപിച്ചു. ഈ രംഗത്ത് ഏറ്റവും വിജയകരമായ സംഘടനയാണിത്. ബിസിനസ് നെറ്റ് വര്‍ക്കിംഗ് ഒരു കഴിവായി പരിഗണിച്ച്, കമ്മ്യൂണിറ്റികളും അംഗങ്ങളും മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. പ്രശസ്ത നെറ്റ് വര്‍ക്കര്‍മാരും നല്ല ബന്ധമുള്ള വ്യക്തികളും ഈ കമ്മ്യൂണിറ്റിയുടെ ഭാഗമാണ്.
ഖത്തറില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവേളയില്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ എം പി ഷഹീന്‍ ന് ബി. എന്‍. ഐ നാഷണല്‍ ഡയറക്ടര്‍ മുഹമ്മദ് ഷബീബ് ആണ് അവാര്‍ഡ് സമ്മാനിച്ചത്.

Related Articles

Back to top button
error: Content is protected !!