ഖത്തറില്‍ അഭിമാനനേട്ടവുമായി കരിയാടുകാരി നിഹാല മൂസ
ദോഹ. ഖത്തറിലെ പ്രമുഖ യൂണിവേഴ്സിറ്റി ആയ ദോഹ സയന്‍സ് & ടെക്നോളജി യൂണിവേഴ്സിറ്റിയില്‍ നിന്നും ഫാര്‍മസി ടെക്നോളജിയില്‍ ഉന്നത വിജയം നേടിയ നിഹാല മൂസ മലയാളികള്‍ക്ക് അഭിമാനമായി.
യൂണിവേഴ്സിറ്റിയുടെ ഗ്രാജ്യോറ്റ് വിത് ഹയസ്റ്റ് ഹോണര്സ് അവാര്‍ഡ് നേടികൊണ്ടാണ് നിഹാല ഫര്‍മസി ടെക്നോളജിയില്‍ ബിരുദം നേടിയത്. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രൗഡമായ ചടങ്ങില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ബുതയിന ബിന്ത് അലി അല്‍ ജാബര്‍ അല്‍ നുഐമിയില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി.
കരിയാട് എംഇഎസ് , ഖത്തര്‍ എംഇഎസ് സ്കൂളുകളില്‍ നിന്നും പ്രഥമിക പഠനം നേടിയ നിഹാല പെരിങ്ങത്തൂര്‍ എന്‍എഎം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നിന്നുമാണ് എസ് എസ് എല്‍.സി , പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയത്. ഇരു പരീക്ഷകളിലും മുഴുവന്‍ വിഷയങ്ങളിലും എ+ നേടികൊണ്ടായിരുന്നു വിജയം.
തുടര്‍ന്നു ബിരുദ പഠനത്തിന് ദോഹ സയന്‍സ് ആന്‍ഡ് ടെക്നോളജി യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിക്കുകയായിരുന്നു.
നിഹാലയുടെ അചഞ്ചലമായ അര്‍പ്പണബോധവും, കഠിനാധ്വാനത്തിന്റെയും ഫലമാണ് മലയാളികള്‍ക്കാകെ അഭിമാനമായി മാറിയ ഈ ചരിത്ര നേട്ടം.
കണ്ണൂര്‍ ജില്ലയിലെ കരിയാട് സ്വദേശിയാണ്. പിതാവ് മൂസ്സ പനങ്ങാട്ട് ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ഫര്‍മസി സ്റ്റോര്‍ മാനേജറായി ജോലി ചെയ്യുന്നു.