ആലങ്കോട് ലീലാ കൃഷ്ണന് സ്വീകരണം നല്കി
ദോഹ . ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ ആലങ്കോട് ലീലാകൃഷ്ണന് ഖത്തര്‍ ഇന്ത്യന്‍ ഓതേര്‍സ് ഫോറം സ്വീകരണം നല്കി.
മനുഷ്യരുടെയും എല്ലാ ജീവികളുടെയും പ്രകൃതിയുടെയുമെല്ലാം വേദനകളോട് ഐക്യപ്പെടുന്നതാണ് എഴുത്തുകാരുടെയും കലാകാരന്മാരുടെയും പ്രകൃതം. ദുര്‍ബലരുടെയും നീതിയുടെയും പക്ഷത്തു നിന്നുകൊണ്ട് തോല്‍ക്കേണ്ടി വന്നാലും ആ തോല്‍വിയിലും ഒരു ശരിയും നിലപാടുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെ, ജയിച്ചാലും തോറ്റാലും സമൂഹത്തെ ഗുണപരമായി സ്വാധീനിക്കാനും പുതുക്കിപ്പണിയാനും കഴിയുന്ന തരത്തിലുള്ള ഇടപെടലുകള്‍ എഴുത്തുകാരില്‍ നിന്ന് തുടര്‍ന്നുകൊണ്ടേയിരിക്കേണ്ടതുണ്ട്. ഓതേഴ്സ് ഫോറം നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോറം പ്രസിഡണ്ട് ഡോക്ടര്‍ സാബു കെ സി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ തന്‍സിം കുറ്റ്യാടി സ്വാഗതവും അഷറഫ് മടിയാരി നന്ദിയും പറഞ്ഞു.
ഫോറം ഭാരവാഹികളായ അന്‍സാര്‍ അരിമ്പ്ര, ശ്രീകല ഗോപിനാഥ്, അബ്ദുല്‍ മജീദ്, ഹുസൈന് വാണിമേല്‍, ഷംനാ ആസ്മി തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്കി