Local News
മലപ്പുറം ജില്ലയില്‍ നിന്നുള്ള ദീര്‍ഘകാല പ്രവാസികളെ ആദരിച്ച് ഡോം ഖത്തര്‍
ദോഹ: മലപ്പുറം ജില്ലയുടെ പിറവിയോടനുബന്ധിച്ച് ഖത്തറിലെ മലപ്പുറത്തുകാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ‘( ഡോം ഖത്തര്‍) ഐസിസി അശോക ഹാളില്‍ സംഘടിപ്പിച്ച മല്‍ഹാര്‍ 2024 ന്റെ നിറഞ്ഞ വേദിയിലാണ് ഖത്തറില്‍ 42 വര്‍ഷത്തിലധികം സേവനമനുഷ്ഠിക്കുന്ന ദീര്‍ഘകാല പ്രവാസികളെ ആദരിച്ചത്.
ടി കെ അബൂബക്കര്‍ , ഹഫ്‌സ അബൂബക്കര്‍ , ഹമീദുദ്ധീന്‍ ഖലീല്‍ , കായല്‍ മഠത്തില്‍ അലി , ബഷീര്‍ വലിയപീടിയേക്കല്‍, ചാത്തേരി സൈനുദ്ധീന്‍ , ഹംസ സി പി , യൂനുസ് എ പി, ഉസ്മാന്‍ കല്ലന്‍, എം ടി നിലമ്പൂര്‍ ഡോ.കെ. മുഹമ്മദ് ഈസ, അബു ബക്കര്‍ കിഴക്കെപ്പാട്ട്, അബൂബക്കര്‍ മടപ്പാട്ട് (സഫാരി) എന്നിവരെയാണ് ആദരിച്ചത്.