Breaking News
ഖത്തറില്‍ ഇന്ന് 4 കോവിഡ് മരണം, 840 രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ ഇന്ന് നാല് കോവിഡ് മരണം. 34, 36, 44, 81 വയസ്സ് പ്രായമുള്ള നാല് പേര്‍ മരണപ്പെട്ടതോടെ മൊത്തം മരണ സംഖ്യ 295 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 14233 പരിശോധനകളില്‍ 94 യാത്രക്കാര്‍ക്കടക്കം 840 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 423 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 15965 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 198 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1723 ആയി. 50 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 358 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.