പുരസ്‌കാര നിറവില്‍ ഖത്തര്‍ ഡ്യൂട്ടി ഫ്രീ
അമാനുല്ല വടക്കാങ്ങര
ദോഹ: പുരസ്‌കാര നിറവില്‍ ഖത്തര്‍ ഡ്യൂട്ടി ഫ്രീ. കാലിഫോര്‍ണിയയിലെ ഒന്റാറിയോയില്‍ നടന്ന എയര്‍പോര്‍ട്ട് ഫുഡ് ആന്‍ഡ് ബിവറേജിലും (എഫ്എബി) ഹോസ്പിറ്റാലിറ്റി അവാര്‍ഡിലുമാണ് ഒന്നിലധികം വിഭാഗങ്ങളിലായി ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഏഴ് അവാര്‍ഡുകള്‍ സ്വന്തമാക്കിയത്.
പാചക, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകളില്‍ നിന്നുള്ള ജഡ്ജിമാരുടെ ഒരു സ്വതന്ത്ര പാനലാണ് ഖത്തര്‍ ഡ്യൂട്ടി ഫ്രീയെ തെരഞ്ഞടുത്തതെന്ന് അവാര്‍ഡ് ദാന ചടങ്ങിന്റെ സംഘാടകരായ മൂഡിഡേവിറ്റ് അറിയിച്ചു.
എയര്‍പോര്‍ട്ട് ഫുഡ് & ബിവറേജ് ഓഫര്‍ ഓഫ് ദി ഇയര്‍, എയര്‍പോര്‍ട്ട് ലോഞ്ച് ഓഫ് ദ ഇയര്‍ , എയര്‍പോര്‍ട്ട് എഫ് ആന്‍ഡ് ബി ഓപ്പണിംഗ് ഓഫ് ദ ഇയര്‍, എയര്‍പോര്‍ട്ട് ഫുഡ് ആന്‍ഡ് ബിവറേജ് ഓഫര്‍ ഓഫ് ദി ഇയര്‍, എയര്‍പോര്‍ട്ട് ലോഞ്ച് ഫുഡ് & ബിവറേജ് ഓഫറിംഗ് ഓഫ് ദി ഇയര്‍ തുടങ്ങിയ പുരസ്‌കാരങ്ങളാണ് ഖത്തര്‍ ഡ്യൂട്ടി ഫ്രീ നേടിയത്.