സുലൈമാന്‍ ബള്ളൂരിനും ബേബി ബാലകൃഷണനും ഗ്ലോബല്‍ അവാര്‍ഡ് സമ്മാനിച്ചു
ദോഹ: അല്‍ മര്‍ക്കിയ ഗ്രൂപ്പ് സുലൈമാന്‍ ബള്ളൂരിനും കാസര്‍ഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷണനും യു. ആര്‍.ബി ഗ്ലോബല്‍അവാര്‍ഡ് സമ്മാനിച്ചു.
ഖത്തറിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും, 3200 ഓളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വിവിധ സ്ഥാപനങ്ങളടങ്ങിയ അല്‍മര്‍ക്കിയ ഗ്രൂപ്പ് എം.ഡി സുലൈമാന്‍ ബള്ളൂരിന് ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡും കാസര്‍ഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് കഴിഞ്ഞ 25 വര്‍ഷമായി ഭരണ രംഗത്തും, സാമൂഹ്യ സേവന മേഖലകളിലും നടത്തിയ ഇടപെടലുകള്‍ക്ക് യു.ആര്‍.ബി ഗ്ലോബല്‍ മള്‍ട്ടി ടാലന്റ് അവാര്‍ഡുമാണ് സമ്മാനിച്ചത്.
ഖത്തറിലെ ദോഹയില്‍ ആസ്പയര്‍ ഡോം സ്‌പോര്‍ട്ട്‌സ് സിറ്റിയില്‍ നടന്ന ചടങ്ങില്‍ യു.ആര്‍.എഫ് ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫും, ഐ.സി. ബി.എഫ് അഡ്വസൈറി കൗണ്‍സില്‍ ചെയര്‍മാനുമായ എസ്.എ.എം ബഷീറും ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്.
കാസര്‍ഗോഡ് ജില്ല പഞ്ചായന്ന് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ കാഡെസ്‌ക പ്രസിഡന്റ് ബിജു മത്തായി , സെക്രട്ടറി ഉണ്ണിനമ്പ്യാര്‍, കാഡെസ്‌ക ട്രഷറര്‍ ശ്രീകുമാര്‍, ഇന്ത്യന്‍ സ്‌പോര്‍ട്ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി.അബ്ദുല്‍ റഹ്‌മാന്‍
എന്നിവര്‍ പങ്കെടുത്തു.