യൂത്ത് ഫോറം ‘പാഥേയം ഡേ’
ദോഹ: ജൂണ്‍ മാസത്തിലെ അവസാന വെള്ളിയാഴ്ച് യൂത്ത് ഫോറം ‘പാഥേയം ഡേ’ ആയി ആചരിച്ചു. ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്താനായി ഒന്‍പതു വര്ഷങ്ങളായി നടത്തിവരുന്ന പദ്ധതിയുടെ വിഭവ സമാഹരണവും വിതരണവുമാണ് വിവിധ സോണുകളുടെ നേതൃത്വത്തില്‍ ‘പാഥേയം ഡേ’ ആയി നടത്തിയത്.
ദോഹ സോണില്‍ നടന്ന വിഭവ സമാഹരണ ഉദ്ഘാടനം യൂത്ത് ഫോറം കേന്ദ്ര പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍ ദോഹ സോണല്‍ പ്രസിഡന്റ് മാഹിര്‍ മുഹമ്മദിന് നല്‍കി നിര്‍വഹിച്ചു. പ്രയാസമനുഭവിക്കുന്ന ആളുകളിലേക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നല്‍കുക വഴി ദൈവപ്രീതിയുടെ പാഥേയം ഒരുക്കുക എന്നതാണ് നാം ലക്ഷ്യം വെക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ദോഹ സോണല്‍ സെക്രട്ടറി അബ്ദുല്‍ ബാസിത്, വൈസ് പ്രസിഡന്റും ജനസേവനം കോര്‍ഡിനേറ്ററുമായ മുഹമ്മദ് താലിഷ് എന്നിവര്‍ നേതൃതം നല്‍കി.
മദീന ഖലീഫ സോണില്‍ നടന്ന വിഭവ സമാഹരണം യൂത്ത് ഫോറം കേന്ദ്ര സമിതിയംഗം എം. ഐ. അസ്ലം തൗഫീഖ് മുന്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി അബ്സല്‍ അബ്ദുട്ടിയില്‍ നിന്നും ഏറ്റു വാങ്ങി ഉല്‍ഘാടനം നിര്‍വഹിച്ചു. സോണല്‍ പ്രസിഡന്റ് ശനാസ് സോണല്‍ സെക്രട്ടറി നഈമ്, സോണല്‍ സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃതം നല്‍കി.
വക്ര സോണ്‍ പാഥേയം ഡേ ഉദ്ഘാടനം സോണല്‍ കണ്‍വീനര്‍ ജിഷിന്‍ സോണല്‍ പ്രസിഡന്റ് കാമില്‍ ന് നല്‍കി നിര്‍വഹിച്ചു. സോണല്‍ സമിതി അംഗങ്ങള്‍ സന്നിഹിതരായിരുന്നു.
റയ്യാന്‍ സോണ്‍ പാഥേയം വിഭവ സമാഹരണം മൈഥര്‍ യൂണിറ്റ് പാഥേയം കോ-ഓര്‍ഡിനേറ്റര്‍ സഹോദരന്‍ സിറാജ്, ഓഫറുകള്‍ റയ്യാന്‍ സോണല്‍ സെക്രട്ടറി നസീം വി.കെ ന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. മൈഥര്‍ യൂണിറ്റ് പ്രസിഡന്റ് ജസീം അമീര്‍, സെക്രട്ടറിമാരായ ആമിര്‍, അനീസ്, സോണല്‍ ജോയിന്റ് സെക്രട്ടറി തമീം എന്നിവര്‍ പങ്കെടുത്തു.
തുമാമ സോണിലെ ‘ പാഥേയം ഡേ ,അഞ്ചു യൂണിറ്റുകളില്‍ നിന്നായി 20 ഓളം കിറ്റുകള്‍ ആദ്യ ദിനം തന്നെ സമാഹരിച്ചു. അല്‍ അഹ്‌ലി യൂണിറ്റ് വൈസ് പ്രസിഡന്റ് അസ്ഹര്‍ യൂത്ത് ഫോറം ജനറല്‍ സെക്രട്ടറി ഹബീബ് റഹ്‌മാന്‍ നു കിറ്റുകള്‍ കൈമാറി. വരുന്ന ദിവസങ്ങളില്‍ യൂണിറ്റുകളില്‍ കൂടുതല്‍ കിറ്റുകള്‍ സമാഹരിക്കുമെന്ന് തുമാമ സോണ്‍ ജനസേവന വിങ് അറിയിച്ചു.
അടുത്ത വെള്ളിയാഴ്ചയോട് കൂടി കിറ്റ് സമാഹരണം അവസാനിക്കുമെന്നും , ശേഷം അര്‍ഹതപ്പെട്ടവര്‍ക്ക് കിറ്റുകള്‍ എത്തിക്കുമെന്നും ജനസേവന വിങ് കോാര്‍ഡിനേറ്റര്‍ കൂടി ആയ അഫ്സല്‍.ടി.എ അറിയിച്ചു.