Local News
നമ്മുടെ അടുക്കളത്തോട്ടം ദോഹ വിത്ത് വിതരണം ആരംഭിച്ചു
ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹയുടെ പതിനൊന്നാമത്തെ സീസണ് വിത്തുകള്‍ വിതരണം ആരംഭിച്ചു. ഓഗസ്റ്റ് 31 ന് വൈകുന്നേരം ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഹാളില്‍ വച്ച് നമ്മുടെ അടുക്കളത്തോട്ടം അംഗവും ഐസിസി അഡൈ്വസറി ബോര്‍ഡ് അംഗം കൂടിയായ അഷ്റഫ് ചിറക്കല്‍ ഐസിസി പ്രസിഡന്റ് എ.പി മണികണ്ഠന് വിത്തുകള്‍ നല്കി കൊണ്ടാണ് വിതരണത്തിന് തുടക്കം കുറിച്ചത്. നാട്ടില്‍ നിന്ന് കൊണ്ടു വന്നിട്ടുള്ള എല്ലാ പച്ചക്കറികളുടെയും നല്ലയിനം വിത്തുകള്‍ അടങ്ങിയ കിറ്റുകള്‍ ആണ് നല്‍കുന്നത്. അടുക്കളത്തോട്ടം അംഗങ്ങള്‍ക്കെല്ലാം ഈ വിത്തുകളുടെ കിറ്റുകള്‍ സൗജന്യമായി കൊടുക്കുന്നതാണ്