Local News

വേള്‍ഡ് ഹാര്‍ട്ട് ഡേ: ക്യാമ്പയിനുമായി യൂത്ത് ഫോറം

വേള്‍ഡ് ഹാര്‍ട്ട് ഡേയോടനുബന്ധിച്ച് യൂത്ത് ഫോറം ഖത്തറും നസീം ഹെല്‍ത്ത് കെയറുമായി സഹകരിച്ച് സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 30 വരെ ‘Strong Hearts, Bright Future, Inspiring Youth’ എന്ന പേരില്‍ ഹെല്‍ത്ത് ക്യാമ്പയിന്‍ സംഘടിപ്പിക്കും. കാമ്പയിന്റെ ഭാഗമായി റേഡിയോ മലയാളവുമായി ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു.

റേഡിയോ മലയാളം എഫ് എം ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് ബിന്‍ഷാദ് പുനത്തില്‍, വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ് എന്നിവര്‍ സംസാരിക്കുകയുണ്ടായി. ഏറെ സവിശേഷമായ സാഹചര്യത്തില്‍ യുവാക്കളിലെ വര്‍ധിച്ചു വരുന്ന ഹൃദ്രോഗവും അത് മൂലം ഉണ്ടാകുന്ന മരണങ്ങളും സൂചന നല്‍കുന്നത് ചിട്ടയായ വ്യായായ്മയില്ലായ്മയും ശാസ്ത്രീയമല്ലാത്ത ഭക്ഷണ രീതികളും മാനസിക പിരിമുറുക്കങ്ങളും ഉറക്കമില്ലായ്മയിലേക്കുമാണ്.

യുവാക്കളില്‍ ആരോഗ്യപൂര്‍ണമായ ജീവിത രീതികളും സ്ഥിര സ്വഭാവത്തിലുള്ള വ്യായാമത്തിന്റെ ആവശ്യകതയും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുമുള്ള അവബോധം സൃഷ്ടിക്കാനും വേണ്ടി യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ഈ ക്യാമ്പയിന്‍ മൂലം മനക്കരുത്തുള്ള യുവാക്കളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും വ്യത്യസ്തമായ പല പരിപാടികളും ഇതിന്റെ ഭാഗമായി നടത്തുമെന്നും പ്രവാസികള്‍ക്കായി ഫിറ്റ്‌നസ്സ് ചലഞ്ച് സംഘടിപ്പിക്കുമെന്നും സംഘാടകര്‍ പറഞ്ഞു.

ഏറെ പ്രാധാന്യമുള്ള പരിപാടിക്ക് എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയും നസീം അല്‍ റബീഹിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും നസീം ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്ദീപ് ജി.നായര്‍ കൂട്ടിച്ചേര്‍ത്തു. റേഡിയോ മലയാളം എഫ് എം ചാനല്‍ സി ഇ ഒ അന്‍വര്‍ ഹുസൈന്‍ പരിപാടിക്ക് ആശംസയര്‍പ്പിച്ചു സംസാരിച്ചു

Related Articles

Back to top button
error: Content is protected !!