Breaking News
നെതന്യാഹുവിനും യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ട്
ദോഹ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കുമാണ് അറസ്റ്റ് വാറണ്ട്. 2023 ഒക്ടോബര്‍ 8 യുദ്ധം ആരംഭിച്ചത് മുതല്‍ അറസ്റ്റ് വാറന്റിനായി പ്രോസിക്യൂഷന്‍ അപേക്ഷ സമര്‍പ്പിച്ച 2024 മെയ് 20 വരെ യുള്ള കുറ്റകൃത്യങ്ങള്‍ പരിഗണിച്ചാണ് ബെഞ്ചമിന്‍ നെതന്യാഹു, യോവ് ഗാലന്റ് എന്നിവര്‍ക്ക് ചേംബര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രസ്താവനയില്‍ പറഞ്ഞു.