പ്രഥമ ഖത്തര്‍ ഫൗണ്ടേഷന് അല്‍ ഘോറ ഫോര്‍ ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്സ് ഫെസ്റ്റിവലിന് തുടക്കമായി
ദോഹ: പ്രഥമ ഖത്തര്‍ ഫൗണ്ടേഷന് അല്‍ ഘോറ ഫോര്‍ ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്സ് ഫെസ്റ്റിവലിന് തുടക്കമായി. ഖത്തര്‍ ഫൗണ്ടേഷന് വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ഷെയ്ഖ ഹിന്ദ് ബിന്ത് ഹമദ് അല്‍താനിയുടെ സാന്നിധ്യത്തിലാണ് അഞ്ച് ദിവസത്തെ സാംസ്കാരികവും സര്‍ഗാത്മകവുമായ യാത്രക്ക് തുടക്കമായത്.
ഖത്തര്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്ര അവതരിപ്പിച്ച ആയിരത്തൊന്ന് രാവുകളുടെ അതിശയകരമായ കഥകളിലൂടെയുള്ള സംഗീത യാത്ര ഉദ്ഘാടന രാത്രിയെ അവിസ്മരണീയമാക്കി. മുസ്തഫ സെയ്ദിന്റെ പരമ്പരാഗത വാദ്യോപകരണങ്ങളും അറബി കവിതകളും ഉള്‍ക്കൊണ്ടായിരുന്നു വിസ്മയിപ്പിക്കുന്ന പ്രകടനം.
”സാഹിത്യത്തിനും കലകള്‍ക്കുമുള്ള അല്‍ ഘോറ, ഇസ്ലാമിന്റെ ഉദയം മുതല്‍ യുഗങ്ങളോളം വ്യാപിച്ചുകിടക്കുന്ന അറബ്-ഇസ്ലാമിക് സംസ്കാരത്തിന്റെ സമ്പന്നമായ ചിത്രകലയിലേക്ക് വെളിച്ചം വീശുന്നുവെന്ന് ഷെയ്ഖ ഹിന്ദ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
‘ശാശ്വതമായ ഈ വിളക്കുമാടത്തില്‍ നിന്ന്, ഞങ്ങള്‍ ഒരു തീപ്പൊരി എടുക്കുന്നു, അത് നമ്മുടെ നാഗരികതയുടെ രാഷ്ട്രങ്ങള്‍ക്കിടയില്‍ ശരിയായ നില പുനഃസ്ഥാപിക്കുകയും വരാനിരിക്കുന്ന തലമുറകള്‍ക്ക് ഉജ്ജ്വലമായ ഭാവിയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
ഡിസംബര്‍ 2 വരെ എജ്യുക്കേഷന്‍ സിറ്റിയില്‍ നടക്കുന്ന അല്‍ ഘോറ അറബ്-ഇസ് ലാമിക നാഗരികതകളുടെ സാംസ്കാരിക പൈതൃകത്തെയും കലകളെയും പല രൂപങ്ങളില്‍ ആഘോഷിക്കുന്നു.